തിരുവനന്തപുരം ∙
പാല് വില തല്ക്കാലം കൂട്ടില്ല. പാലിനും പാല് ഉൽപന്നങ്ങള്ക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തില്‍ ഇപ്പോള്‍ വില കൂട്ടേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം മില്‍മ ചെയര്മാന് കെ.എസ്.മണി പറഞ്ഞു.
വില വര്‍ധിപ്പിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്ന നിലപാടാണുളളതെന്നും ചെയര്മാന് പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാല് വില വര്‍ധിപ്പിക്കണമെന്ന ശുപാര്യാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വില കൂട്ടാത്തതില്‍ പ്രതിഷേധിച്ച് എറണാകുളം യൂണിറ്റ് പ്രതിനിധികള്‍ ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
റിപ്പോര്‍ട്ട് പഠിച്ചു നടപ്പാക്കാമെന്നു പറയുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും എറണാകുളം മേഖലാ പ്രതിനിധികള്‍ പറഞ്ഞു. ലീറ്ററിന് അഞ്ചു രൂപ വരെ മില്‍മ പാലിനു വില കൂട്ടാന്‍ സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യണമെന്ന നിര്‍ദേശമാണ് എറണാകുളം മേഖല യൂണിയന് പ്രതിനിധികള്‍ മുന്നോട്ടു വച്ചിരുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

