തിരുവനന്തപുരം: ഐസിസി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി ടി20 പരിശീലന മത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ചാമ്പ്യൻമാരാക്കിയ സാലി വിശ്വനാഥ് ആണ് ക്യാപ്റ്റന്‍. സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ 3 മത്സരങ്ങളാണ് ഒമാനെതിരെ കേരളം കളിക്കുക.
മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലന ക്യാമ്പ് ഈ മാസം 16 മുതല്‍ 19 വരെ തൊടുപുഴ കെസിഎ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. സെപ്റ്റംബര്‍ 20 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടീം അംഗങ്ങള്‍ ഒമാനിലേയ്ക്ക് തിരിക്കും.
കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ താരങ്ങളെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്. നിലവില്‍ ഏഷ്യാ കപ്പില്‍ കളിക്കുകയാണ് ഒമാന്‍ ദേശീയ ടീം.
ഏഷ്യാ കപ്പില്‍ ഈ മാസം 19ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കെതിരെ ആണ് ഒമാന്റെ അവസാന മത്സരം. ഒമാനെതിരായ ടി20 പരമ്പരക്കുള്ള കേരള ടീം: സാലി വിശ്വനാഥ്(ക്യാപ്റ്റൻ) , കൃഷ്ണ പ്രസാദ്,വിഷ്ണു വിനോദ്, അജ്നാസ് എം, വിനൂപ് എസ് മനോഹരന്, അഖില്‍ സ്കറിയ, സിബിന് പി.
ഗിരീഷ്, അന്‍ഫല്‍ പി.എം, കൃഷ്ണ ദേവന് ആര്.ജെ , ജെറിന് പി.എസ്, രാഹുല്‍ ചന്ദ്രന്,സിജോമോന്‍ ജോസഫ്, മുഹമ്മദ് ആഷിക്, ആസിഫ് കെ.എം, അബ്ദുള്‍ ബാസിത് പി.എ, അര്ജുന് എ.കെ, അജയഘോഷ് എന്‍.എസ്, കോച്ച് – അഭിഷേക് മോഹന്‍, മാനേജര്‍- അജിത്കുമാര്‍. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]