തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ഉപകരണക്ഷാമം സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തല്‍ കൂടുതല്‍ ഫലം കണ്ടു തുടങ്ങി. യൂറോളജി വിഭാഗത്തിനു മൂത്രാശയക്കല്ല് പൊടിച്ചുകളയുന്ന ഉപകരണം വാങ്ങാന്‍ സർക്കാർ അനുമതി നൽകി.
2 കോടി രൂപയാണ് ഉപകരണത്തിന്റെ വില. നിലവില്‍ ഉപയോഗിക്കുന്ന ഇഎസ്ഡബ്ല്യുഎല്‍ ഉപകരണം 13 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്.
ഉപകരണത്തിന്റെ കാലാവധി കഴിഞ്ഞുവെന്ന് 2023ല്‍ തന്നെ അധികൃതരെ അറിയിച്ചിരുന്നു.
രണ്ടു വര്‍ഷം വൈകിയാണ് ഉപകരണം വാങ്ങാന്‍ ഇപ്പോള്‍ ആരോഗ്യവകുപ്പ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിനു എംആര്‍ഐ മെഷീന് വാങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴുള്ള മെഷിന് 15 വര്‍ഷം പഴക്കമുണ്ട്.
പുതിയ മെഷിന് 8.15 കോടി രൂപ ചെലവില്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]