തിരുവനന്തപുരം: ക്രൈസ്തവർക്ക് എതിരെ കേസരിയിൽ വന്ന ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ലേഖനം സംഘപരിവാറിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണെന്ന് ദീപികയുടെ വിമർശനം.
ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണ് നടക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ക്രൈസ്തവർക്കെതിരേ സംഘപരിവാർ നേതാവ്, ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനം തനിനിറം വെളിപ്പെടുത്തുന്നതാണ്.
സ്വാതന്ത്യസമരത്തിൽനിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ഇന്നും അതേ പണി തുടരുകയാണ് എന്നും ദീപിക മുഖപ്രസംഗം പറയുന്നു. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണ് നടക്കുന്നത്.
കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുന്ന ബിജെപിയു ടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര-മനുസ്മൃതി സ്വപ്നങ്ങൾ തുടരാം എന്നും ദീപിക പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]