വടക്കാഞ്ചേരി (തൃശൂർ) ∙
പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ.ഷാജഹാന് സ്ഥലം മാറ്റം. ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.
– കെഎസ്യു സംഘട്ടനക്കേസിൽ അറസ്റ്റിലായ 3 കെഎസ്യു പ്രവർത്തകരെയാണു കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു തലമൂടിയും കൈവിലങ്ങ് അണിയിച്ചും പൊലീസ് കോടതിയിലെത്തിച്ചത്. പൊലീസ് നടപടിയെ വിമർശിച്ച മജിസ്ട്രേട്ട് നസീബ് എ.അബ്ദുൽ റസാഖ്, ഇതുസംബന്ധിച്ചു വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനോട് ജില്ലാ പൊലീസ് മേധാവി വഴി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു.
കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂർ, ജില്ലാ കമ്മിറ്റിയംഗം അൽ അമീൻ, കിള്ളിമംഗലം ആർട്സ് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ.എ.അസ്ലം എന്നിവരെയാണു കറുത്ത തുണികൊണ്ടു മൂടി മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചത്.
ഇങ്ങനെ തുണികൊണ്ടു തലമൂടേണ്ട സാഹചര്യം എന്തെന്നു കോടതി ആരാഞ്ഞിരുന്നു.
തിരിച്ചറിയൽ പരേഡ് വേണ്ടതിനാലാണു മുഖംമൂടിയത് എന്നായിരുന്നു വിശദീകരണം. എന്നാൽ, എഫ്ഐആറിൽ പേരു രേഖപ്പെടുത്തിയ പ്രതികളെയാണു കോടതിയിൽ ഹാജരാക്കിയത് എന്നതിനാൽ ഈ നടപടി ദുരൂഹമായി.
ഇവരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയതും മുഖം മൂടിയാണ്. കഴിഞ്ഞമാസം 19നു വൈകിട്ടു മുള്ളൂർക്കരയിൽ നടന്ന അടിപിടിയെത്തുടർന്നാണ് പൊലീസ് കെഎസ്യു പ്രവർത്തകർക്കെതിരെ മാത്രം കേസെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]