വിശാഖപട്ടണം∙ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി
മാറിയെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ.
14 കോടി അംഗങ്ങളും രണ്ട് കോടി സജീവ പ്രവർത്തകരും പാർട്ടിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വിശാഖപട്ടണത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കവേയാണ് ബിജെപിയുടെ ഇന്നത്തെ രാഷ്ട്രീയ ശക്തിയെ കുറിച്ച് നഡ്ഡ തുറന്നുപറഞ്ഞത്.
പാർട്ടിക്ക് രാജ്യത്ത് 240 എംപിമാരും 1500 എംഎൽഎമാരും 170 എംഎൽസിമാരും ഉണ്ട്. രാജ്യത്ത് 20 സംസ്ഥാനങ്ങളിൽ
സർക്കാരുകൾ ഭരണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർട്ടിയുടെ ഇന്നത്തെ വളർച്ചയുടെ ക്രെഡിറ്റ് പ്രധാനമന്ത്രി
യുടെ നേതൃത്വത്തിലുള്ള സർക്കാരിനാണ് പൂർണമായും നഡ്ഡ കൈമാറിയത്.
മോദി സർക്കാർ രാജ്യത്ത് വികസനം വേഗത്തിലാക്കി. ജനങ്ങളെ പരിപാലിക്കുന്ന സർക്കാർ രൂപീകരിച്ചു.
ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചെന്നും രാമക്ഷേത്രം, സിഎഎ, വഖഫ് നിയമം തുടങ്ങിയവയുടെ പേരെടുത്ത് പറഞ്ഞ് നഡ്ഡ വിശേഷിപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ഉടൻ മാറ്റം പ്രതീക്ഷിക്കുന്ന വേളയിലാണ് നഡ്ഡ പാർട്ടിയുടെ കരുത്ത് കണക്കുകളിലൂടെ പുറത്തുവിട്ടതെന്നതും ശ്രദ്ധേയമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]