ബിഗ് ബോസില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്തായി. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ പ്രവീണ്‍ പിയാണ് ഇന്ന് ആദ്യം പുറത്തായത്.
പുറത്തായത് അക്ഷരാര്‍ഥത്തില്‍ ഷോക്കിംഗ് ആയിരുന്നു എന്ന് പിന്നീട് പ്രവീണ്‍ മോഹൻലാലിനോട് പ്രതികരിച്ചു. ശരിക്കും ഭയങ്കര ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു ബിഗ് ബോസ് എന്നും പ്രവീണ്‍ പ്രതികരിച്ചു.
പ്രവീണിന്റെ വാക്കുകള്‍ ശരിക്കും ഭയങ്കര ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. ലാസ്റ്റ് വീക്ക് കിച്ചണ്‍ ക്യാപ്റ്റനായിരുന്നു.
ഏറ്റവും കൂടുതല്‍ വഴക്കുണ്ടായത് കിച്ചണിലായിരുന്നു. എല്ലാവര്ക്കും കൃത്യസമയത്ത് ഭക്ഷണം കൊടുത്തു.
എല്ലാ ആക്റ്റീവിറ്റീസിലും പാര്‍ടിസിപ്പേറ്റ് ചെയ്തു. ഇത് ഒരു ഡ്രീം ആയിരുന്നു.
പുറത്താകല്‍ വലിയ ഷോക്കിംഗ് ആണ്. എനിക്ക് ഫീല്‍ ചെയ്യുന്നത് എന്നേക്കാള്‍ ആക്റ്റീവ് അല്ലാത്തവര്‍ ആ വീടിനകത്ത് ഉണ്ട് എന്നാണ്.
ഹൗസ്മേറ്റ്സിനോട് ഇതുവരെ സംസാരിക്കാത്തവരും ആ വീടിനകത്ത് ഉണ്ട്. പക്ഷേ ഞാൻ എല്ലാവരോടും മിംഗിള്‍ ചെയ്ത് എല്ലാ ആക്റ്റീവിറ്റികളിലും നൂറു ശതമാനം കൊടുത്തിട്ടുണ്ട്.
പക്ഷേ എല്ലാം പ്രേക്ഷകരുടെ വോട്ടിംഗിലാണ്. എനിക്ക് പ്രേക്ഷകരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ.
ദൈവത്തെയോര്‍ത്ത് ഗെയിം കളിക്കുന്നവരെ മാത്രം അവിടെ നിലനിര്‍ത്തുക. അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ ഔട്ടായിപ്പോകും.
ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോ ആണ്. പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് ഞാൻ.
പക്ഷേ ഇപ്പോള്‍ അത് നിയന്ത്രിക്കാനായി. ആരാണ് പ്രവീണ്‍?. ദി മാര്‍ക്കറ്റിംഗ് മല്ലു എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ വീഡിയോകള്‍ ചെയ്യുന്നയാളാണ് പ്രവീണ്‍ പി.
സാമ്പത്തികവും തൊഴില്‍പരവുമായ ഉള്ളടക്കങ്ങളടക്കം മനുഷ്യര്‍ക്ക് നിത്യജീവിതത്തില്‍ അറിയേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഉള്ളതാണ് പ്രവീണിന്റെ വീഡിയോകള്‍.
ഇന്‍സ്റ്റഗ്രാമില്‍ ഇദ്ദേഹത്തിന് മൂന്നര ലക്ഷത്തില്‍ അധികം ഫോളോവേഴ്സ് ആണ് ഉള്ളത്. അതേസമയം യുട്യൂബില്‍ 5800 ല്‍ അധികം സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്.
അനീഷിന് ശേഷമുള്ള കോമണര്‍ എന്ന നിലയിലാണ് പ്രവീണ്‍ ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]