പത്തനംതിട്ട∙
പൊലീസും ആദ്യം കരുതിയത് ഹണി ട്രാപ്പ് മാത്രമാണെന്നായിരുന്നു. എന്നാൽ, രശ്മിയുമായി യുവാക്കൾക്കുണ്ടായിരുന്ന വഴിവിട്ട
ബന്ധമാണു ഭർത്താവായ ജയേഷിൽ വൻ പകയായി മാറിയതും ഇത് ഞെട്ടിക്കുന്ന ക്രൂരതയിലേക്കു നയിച്ചതെന്നും പിന്നീട് വ്യക്തമായി. രശ്മിയെ കൊണ്ടുതന്നെ യുവാക്കളെ വ്യത്യസ്ത ദിവസങ്ങളിലായി വീട്ടിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണു നിഗമനം.
കെട്ടിത്തൂക്കിയും മർദിച്ചു. മർദനത്തിന്റെ വിഡിയോ പകർത്തിയ ജയേഷിന്റെ ഫോണിൽ കൂടുതൽ ദൃശ്യങ്ങളുണ്ടോയെന്നു പരിശോധിക്കുകയാണു പൊലീസ്.
കൂടുതലാളുകൾ ഇതുപോലെ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കും.
∙ ലൈംഗിക ബന്ധം അഭിനയിപ്പിച്ചു; ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിച്ചു
ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ദമ്പതികളുടെ ക്രൂരയ്ക്ക് ഇരയായത്. ജയേഷിന്റെ ഫോണിലെ മർദനത്തിന്റെ ദൃശ്യങ്ങൾ കണ്ട് പൊലീസ് തന്നെ ഞെട്ടിയിരുന്നു.
സെപ്റ്റംബർ ഒന്നിന് ആലപ്പുഴ സ്വദേശിയെയും അഞ്ചിന് റാന്നി സ്വദേശിയെയും ചരൽകുന്നിലെ ജയേഷിന്റെ വീട്ടിലേക്കു വിളിച്ചുവരുത്തിയായിരുന്നു ക്രൂരമായി മർദിച്ചത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയാണ് ആദ്യം പീഡനത്തിനിരയായത്.
ഇയാൾ നാട്ടിലെത്തിയപ്പോൾ രശ്മി വീട്ടിലേക്ക് ക്ഷണിച്ചു. തിരുവല്ലയിൽവച്ച് ജയേഷ് യുവാവിനെ കൂട്ടികൊണ്ടുവന്നു.
വീട്ടിലെത്തിച്ച് അതിക്രൂരമായി മർദിച്ചു. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു.
പിന്നീട് വാഹനത്തിൽ കയറ്റി വഴിയിൽ ഇറക്കിവിട്ടു.
രണ്ടാമതായി, താനുമായി ബന്ധമുണ്ടായിരുന്ന റാന്നി സ്വദേശിയെ രശ്മി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. മാരാമൺ ജംക്ഷനിൽ എത്തിയ യുവാവിനെ ജയേഷാണ് ഒപ്പം കൂട്ടി വീട്ടിലെത്തിച്ചത്.
തുടർന്നായിരുന്നു ക്രൂരതകൾ. ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞു.
ഈ രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ തലകീഴാക്കി കെട്ടിത്തൂക്കി.
ജനനേന്ദ്രിയത്തിൽ മുളക് സ്പ്രേ അടിച്ചു. 23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ അടിച്ചു.
നഖം പിഴുതെടുത്തു. പിന്നീട് റോഡിൽ ഉപേക്ഷിച്ച യുവാവിനെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്.
റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയില് ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പൊലീസിനോടു പറഞ്ഞിരുന്നില്ല. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്.
ആലപ്പുഴ സ്വദേശിയുടെ ഐ ഫോണും റാന്നി സ്വദേശിയുടെ പണവും ദമ്പതികൾ മോഷ്ടിച്ചിരുന്നു. വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
∙ മർദനത്തിനു മുൻപ് ആഭിചാരക്രിയ
മർദനത്തിനു മുൻപ് ആഭിചാരക്രിയ നടത്തിയെന്നും പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇരയായ യുവാവ് പറഞ്ഞിരുന്നു.
ഇതിൽ ആഭിചാരം നാടകമായിരുന്നെന്നും അന്വേഷണമുണ്ടായാൽ വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നും പൊലീസ് കരുതുന്നതായാണ് സൂചന. പൊലീസിൽ പരാതി പറഞ്ഞാൽ വിഡിയോ പുറത്തുവിടും എന്നു ഭീഷണിപ്പെടുത്തിയതായി യുവാക്കളിലൊരാൾ പറഞ്ഞു.
മർദിക്കുന്നതിനു മുൻപ് ദമ്പതികൾ ആഭിചാര ക്രിയകൾ നടത്തി.
വേറെ ഭാഷകളിലാണ് സംസാരിച്ചത്. ദേഹത്ത് ബാധകൂടിയ പോലെയായിരുന്നു അവരുടെ സംസാരം –യുവാവ് വെളിപ്പെടുത്തി.
അതേസമയം, ആഭിചാരം നടന്നോ എന്നതിൽ വ്യക്തതയില്ലെന്നും വിശദമായ അന്വേഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നുമാണ് പൊലീസ് പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]