
സെപ്റ്റംബര്‍ 13ന് നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയില്‍ ചെലവഴിച്ചു. സെപ്റ്റംബര്‍ ആറിന് വൈകീട്ട് ഏഴരക്ക് ഐസൊലേഷന്‍ ഏരിയയില്‍ പ്രവേശിപ്പിച്ചു. അന്നേ ദിവസം രാത്രി പതിനൊന്ന് മണിക്ക് ഇ ഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും, ട്രയാഗ് ബില്ലിംഗ് ഏരിയകളിലും അദ്ദേഹം പോയിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിന് രാവിലെ 8.10 ന് എച്ച് ഡി യു സ്റ്റാഫ് വാഷ് റൂമിലും, ഇ ഡി സെക്കന്‍ഡ് ഫാര്‍മസിയിലും ട്രയാഗ് ബില്ലിംഗ് ഏരിയയിലും സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് ജനറല്‍ ഒ പിയിലും എട്ടരയ്ക്ക് ഇ ഡി ഫാര്‍മസിയിലും സന്ദര്‍ശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പത്തിന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും സെപ്റ്റംബര്‍ 11ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഒമ്പത് മണി വരെയും രാത്രി 11.30 നും ഇ ഡി പ്രയോറിറ്റി ഏരിയ സന്ദര്‍ശിച്ചിട്ടുണ്ട്. (Route map of Nipah positive health worker out now)
സെപ്റ്റംബര്‍ ആറിന് വൈകീട്ട് 7.30 നും ഏഴിന് രാവിലെ 9 മണിക്കും എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട് 7.30 നും ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട് 7.30 നും പത്തിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട് 7.30 നും11-ന് ഉച്ചയ്ക്ക് 1.30 നും ഇഖ്റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സില്‍ സന്ദര്‍ശനം നടത്തി.
Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…
സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് നാല് മണി, എട്ടിന് രാവിലെ 9.30, വൈകിട്ട് നാല് മണി മുതല്‍ 4.30 വരെ, ഒമ്പതിന് രാവിലെ 9 30 നും ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട സന്ദര്‍ശിച്ചു.
സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 മണിക്ക് പാറോപ്പടിയിലെ സ്റ്റേഷനറി ഷോപ്പ്, പത്തിന് രാത്രി 9.30ന് ഇഖ്റ ഹോസ്പിറ്റല്‍ മെയിന്‍ ഗേറ്റിനു സമീപമുള്ള സ്റ്റേഷനറി ഷോപ്പും രാത്രി 9.40ന് ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയന്‍സ് മാര്‍ട്ടും സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ 11ന് ഇഖ്റ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലും നിപ ബാധിതനായ ആരോഗ്യ പ്രവര്ത്തകന് സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
Story Highlights: Route map of Nipah positive health worker out now
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]