
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളുരു- കാഴിക്കോട്ട് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി അയല്‍ സംസ്ഥാനമായ കര്‍ണാടക. അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര, മൈസൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ നിപ്പ ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, കേരളത്തില്‍നിന്ന് വരുന്നവര്‍ക്കു നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അതേസമയം, കേരളത്തില്‍നിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. കര്‍ണാടകയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു. നിപ്പ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് 10 കിടക്കകളാണ് മാറ്റിവച്ചിരിക്കുന്നത്. ഓക്സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.അനില്‍കുമാറിന്റെ ഉത്തരവില്‍ പറയുന്നു.