
ഗൃഹനാഥൻ ചുട്ടുകൊന്ന മകന്റെയും പേരക്കുട്ടിയുടെയും സംസ്കാരം ഇന്ന്; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖിക
തൃശൂര്‍: ഗൃഹനാഥൻ ചുട്ടുകൊന്ന മകന്റെയും പേരക്കുട്ടിയുടെയും സംസ്കാരം ഇന്ന്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വീട്ടുകൊടുക്കും.
മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോണ്സണ് ആണ് മകൻ ജോജി (38), ജോജിയുടെ മകൻ ടെൻഡുല്‍ക്കര്‍ (12) എന്നിവരെ പെട്രോളൊഴിച്ച് കത്തിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോജിയും മകനും ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്.
ആക്രമണത്തില്‍ ജോജിയുടെ ഭാര്യയും കാര്‍ഷിക സര്‍വകലാശാലയിലെ താത്ക്കാലിക ജീവനക്കാരിയുമായ ലിജി(32) ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവര്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യ സാറയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് മകനും കുടുംബവും ഉറങ്ങിക്കിടക്കുന്ന മുറിയിലേക്ക് ജനല്‍ വഴി ജോണ്സണ് പെട്രോളൊഴിച്ചതെന്ന് മണ്ണുത്തി പൊലീസ് പറഞ്ഞു.
സ്ഥലത്തു നിന്ന് രണ്ട് കാനുകള്‍ കണ്ടെടുത്തു. തീകൊളുത്തുന്നതിനിടെ ഇയാള്‍ക്ക് പൊള്ളലേറ്റിരുന്നു.
തുടര്‍ന്ന് വിഷം കഴിക്കുകയും ചെയ്തു. നിലവില്‍ ഗുരുതരാവസ്ഥയിലാണ്.
ജോണ്‍സണും മകനും തമ്മില്‍ സ്ഥിരമായി എന്നും വഴക്കായിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]