
കോഴിക്കോട്- കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി. ഇതോടെ, ഇന്നലെയും ഇന്നുമായി സര്‍വകലാശാലയില്‍ നടക്കുന്ന യുജി, പിജി ഓപ്പണ്‍ കൗണ്‍സിലിങ്ങിന് എത്തിയ വിദ്യാര്‍ഥികള്‍ ദുരിതത്തിലായി.
വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലാകുന്നതാണ് സര്‍വകലാശാലയുടെ നിര്‍ദ്ദേശം.സെമസ്റ്റര്‍ ബ്രേക്ക് കഴിഞ്ഞ് ഈ മാസം 18ന് ക്യാമ്പസില്‍ തിരിച്ചെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കും നിര്‍ദ്ദേശം ബാധകമാകും. മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സര്‍വകലാശാല നടപടിയെന്ന് വി ശിവദാസന്‍ എംപി പ്രതികരിച്ചു.
അടിയന്തര ഇടപെടല്‍ തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവദാസന്‍ എംപി കത്തയച്ചു. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്ക അറിയിച്ചു.
2023 September 15 India kerala nipah negative Students ഓണ്‍ലൈന്‍ ഡെസ്ക് title_en: Nipah negative certificates mandatory for students from Kerala …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]