
പാലക്കാട്: പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് 6 വയസു കാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഞാറാഴ്ച ആയിരുന്നു സംഭവം.
ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗൗരവമുള്ളതല്ല. മിഠായി ഭരണി തലയിൽ കുടുങ്ങി, ആരും തിരിഞ്ഞ് നോക്കിയില്ല; തെരുവ് നായക്ക് രക്ഷകരായി റെസ്ക്യൂ ടീം കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കയ്യില്‍ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്.
ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം.
ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൈക്ക് കുട്ടി ചാർജ്ജിലിട്ടാണ് ഉപയോഗിച്ചത്.
ചാർജ്ജിലിട്ട് കുട്ടി പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയൊരു ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. അതേസമയം, ചൈന മെയ്ഡ് മൈക്കാണ് കുട്ടി ഉപയോഗിച്ചതെന്ന് കുടുംബം പറയുന്നു.
എന്നാൽ മൈക്കിന്റെ കമ്പനി വ്യക്തമല്ലാത്തതിനാല്‍ പരാതി നല്കാനാകാതെ വലയുകയാണ് കുടുംബം. ’12 വയസുകാരിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ട ഇന്ത്യക്കാരന് യുകെയില്‍ പിടിയില്‍’; മാപ്പിരക്കല്‍ വീഡിയോ സത്യമോ? https://www.youtube.com/watch?v=Ko18SgceYX8 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]