
പാലക്കാട് – പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്കേറ്റു. ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ ചൈനീസ് നിര്‍മ്മിത മൈക്കാണ് പൊട്ടിത്തെറിച്ചത്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയ്ക്കാണ് വീട്ടനുള്ളില്‍ പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്പനിയുടെ പേര് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇക്കാരണത്താല്‍ പരാതി നല്‍കാനും കഴിയുന്നില്ല.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]