മലപ്പുറം: ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കടമക്കുടിയിൽ മക്കളെ കൊലപ്പെടുത്തി ദമ്പതിമാർ ആത്മഹത്യ ചെയ്തതിന് പിന്നിലെ ഭീഷണിയെക്കുറിഞ്ഞറിഞ്ഞ് ഞെട്ടലിലാണ് കേരളം. കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ പിന്തുടരുകയാണ് ലോൺ ആപ്പുകൾ. ഇവരുടെ ബന്ധുക്കള്‍ക്ക് യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. ലോണെടുത്തതിന്റെ പേരിലാണ് ഈ ഭീഷണി, എന്നാൽ
ഓൺലൈൻ ആപ്പുകളുടെ ഭീഷണി ലോണെടുക്കാത്തവരെയും തേടിയെത്തിയിട്ടുണ്ട്.
എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ അപർണ പ്രശാന്തിയും അത്തരത്തിൽ എടുക്കാത്ത ലോണിന് തട്ടിപ്പുകാരുടെ ഭീഷണിക്ക് ഇരയായിട്ടുണ്ട്. താൻ നേരിട്ട ദുരനുഭവംഅപർണ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. ഓൺലൈൻ വഴി ഒരു ലോണും ഇതുവരെ എടുത്തിരുന്നില്ല. ഭീഷണി വാർത്തകളും സുഹൃത്തുക്കള്‍ക്ക് നേരിട്ട പ്രശ്നങ്ങളും കാരണം അത്തരത്തിലൊരു ലോണെടുക്കാൻ ജീവിതത്തിൽ ശ്രമിച്ചിരുന്നില്ല, എന്നാൽ എപികെ ഫയൽസ് ഉയോഗിച്ച് ഒരു ഗെയിം ഇൻസ്റ്റാള്‍ ചെയ്തതിന് ശേഷമാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് അപർണ പറയുന്നു.
ഗെയിം ഇൻസ്റ്റാള്‍ ചെയ്തതിന് പിന്നാലെ വാട്ട്സ്ആപ്പിലേക്ക് ഒരു മെസേജ് എത്തി. നിങ്ങള്‍ 3000 രൂപ ലോണെടുത്തിട്ടുണ്ടെന്നും അത് തിരിച്ചടയ്ക്കണമെന്നുമായിരുന്നു സന്ദേശം. പണം അടയ്ക്കാനായി ഒരു ലിങ്ക് അയച്ചിട്ടുണ്ട്. അത് വഴി പേയ്മെന്റ് നടത്തിയില്ലെങ്കിൽ താങ്കളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിക്കും എന്നുള്ള ഭീഷണിയും സന്ദേശത്തിലുണ്ടായിരുന്നു, സന്ദേശം ഇഗ്നോർ ചെയ്യരുതെന്നും വാട്ട്സ്ആപ്പ് മെസേജിൽ പറഞ്ഞിരുന്നു- അപർണ പറയുന്നു.
എന്നാൽ ഇത് സ്കാം മെസേജ് ആണെന്ന് കരുതി ബ്ലോക്ക് ചെയ്തപ്പോള്‍ മറ്റൊരു നമ്പറിൽ നിന്നും സന്ദേശമെത്തി. പിന്നാലെ ഭീഷണി കോളുകളും നെറ്റ് കോളുകളും വന്നുതുടങ്ങി. എന്റെ ഫോണിലുണ്ടായിരുന്ന നമ്പരുകളും ഗാലറിയിലെ ചിത്രങ്ങളും അവർ ആക്സസ് ചെയ്തിരുന്നു. ഫോണിലുള്ള ഒരുവിധം കാര്യങ്ങള്‍ കൈവശപ്പെടുത്തി. എന്റെ ചിത്രം നഗ്നരായ മോഡൽസിനൊപ്പം വെട്ടി ഒട്ടിച്ച് എനിക്ക് അയച്ച് ഭീഷണിപ്പെടുത്തി. പോണ്‍സൈറ്റിലെ വീഡിയോകളിൽ നിന്നും ചിത്രമെടുത്ത് എന്റെ മുഖം ചേർത്ത് വെച്ചും അവരുടെ കൂടെ ഇരിക്കുന്ന തരത്തിലുമൊക്കെ ചിത്രങ്ങള്‍ ഫേക്കായി ഉണ്ടാക്കി അയച്ചു. ഒരുപാട് സുഹൃത്തുക്കള്‍ക്ക് ഈ ചിത്രം അയച്ചു.
സുഹൃത്തുക്കള്‍ക്കും ഔദ്യോഗികമായി ബന്ധമുള്ള ഒരുപാട് പേരുടെ മൊബൈലിലേക്കുമെല്ലാം എന്റെ ന്യൂഡ് ഫോട്ടോ അയച്ചു. 4000 രൂപയ്ക്ക് സെക്സ് വർക്കിന് അവൈലബിളാണ് എന്ന തരത്തിലും പല നമ്പരുകളിലേക്ക് മെസേജ് പോയി. പലരും ഫോണ്‍ വിളിച്ചും മെസേജ് അയച്ചും വിവരം തിരക്കി. ഇതോടെയാണ് തട്ടിപ്പിന്റെ ആഴം മനസിലാക്കിയത്. ഇതോടെ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി- അപർണ്ണ പറഞ്ഞു. ഇത്തരം ബ്ലാക്ക്മെയിലിംഗിന് ഇരയായി ജീവിതത്തിൽ വലിയ പ്രതിസന്ദി നേരിട്ടവരുണ്ട്, ആത്മഹത്യ ചെയ്തവരുണ്ട്. അപമാനം ഭയന്നാണ് പലരും ആത്മഹത്യയിലേക്കെത്തിയതെന്ന് അപർണ പ്രശാന്തി പറയുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]