
ഡർന: ലിബിയയിലെ പ്രളയത്തില്‍ തകർത്ത കിഴക്കൻ തീരനഗരം ഡർനയിൽ മരണം 20,000 കടന്നേക്കാമെന്ന് ലിബിയൻ അധികൃതർ. നിലവിൽ ആറായിരത്തിലധികം മൃതദേഹം ലഭിച്ചു. നിരത്തുകളിലും വീടുകളിലും മൃതദേഹങ്ങൾ ഇപ്പോഴും ചിതറിക്കിടക്കുന്നു. കടലിൽ മൃതദേഹങ്ങൾ ഒഴുകുന്നു. വരുംദിനങ്ങളിൽ ഇവ കൂടി ശേഖരിക്കുന്നതോടെ മരണം ഗണ്യമായി ഉയരുമെന്ന് ഡർന മേയർ അബ്ദുൾമേനം അൽഘായ്ത്തി പറഞ്ഞു.
പ്രളയജലം ഇറങ്ങിയതോടെ നിരത്തുകൾ മുഴുവൻ മാലിന്യക്കൂമ്പാരമായി മാറി. മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങൾ അഴുകി പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയുമുണ്ട്. പ്രധാന റോഡുകൾ ഉൾപ്പെടെ ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർ നഗരത്തിലേക്ക് എത്താൻ സമയമെടുക്കുന്നു.
ദുരന്തത്തിന് മുമ്പ് 90,000ൽപ്പരം ആളുകൾ വസിച്ചിരുന്ന ഡർനയിൽ പതിനായിരം പേരെ കണ്ടെത്താനായിട്ടില്ല. ഭവനരഹിതരായ 30,000 പേർ താൽക്കാലിക ടെന്റുകളിലാണ്. ഇവർക്ക് കുടിവെള്ളവും ഭക്ഷണവും ചികിത്സാ സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമം തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]