
‘കുടുംബബന്ധങ്ങളും വാത്സല്യവുമാണ് മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ഔഷധം.’; അഭ്യൂഹങ്ങള്‍ക്ക് വിട നൽകി അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൂപ്പർ താരം വിജയ് സ്വന്തം ലേഖകൻ സൂപ്പര്‍താരം വിജയ്യും അച്ഛൻ എസ്എ ചന്ദ്രശേഖറും തമ്മില്‍ അത്ര അടുപ്പത്തില്‍ അല്ലെന്ന് അഭ്യൂഹങ്ങള്‍ പരക്കാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
വിജയ്യുടെ കാര്യത്തില്‍ അച്ഛൻ അനാവശ്യമായി ഇടപെടുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. താരത്തിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചന്ദ്രശേഖറിന്റെ നിലപാടുകള്‍ വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ഇത് അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന് വിള്ളൻ വീഴ്ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വിജയ്യുടെ ചിത്രമാണ് പുറത്തുവന്നത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തില്‍ കഴിയുന്ന അച്ഛനെ കാണാനായാണ് താരം എത്തിയത്. ചന്ദ്രശേഖര്‍ തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂെട
പങ്കുവച്ചത്. ‘കുടുംബബന്ധങ്ങളും വാത്സല്യവുമാണ് മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ഔഷധം.’- എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിയോ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ യുഎസ് സന്ദര്‍ശനത്തിലായിരുന്നു താരം. അച്ഛൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞ് തന്റെ യാത്ര വെട്ടിക്കുറച്ചാണ് വിജയ് ചെന്നൈയിലേക്ക് തിരിച്ചെത്തിയത്.
ആശുപത്രിയില്‍ പോയാണ് താരം അച്ഛനേയും അമ്മ ശോഭയേയും കണ്ടത്. ലോകേഷ് ഒരുക്കുന്ന ലിയോയ്ക്ക് ശേഭം വെങ്കട് പ്രഭുവിനൊപ്പമാകും താരം ഒന്നിക്കുക.
ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]