
ന്യൂഡൽഹി : പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബർ 17ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചു. വൈകിട്ട് നാലരയോടെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
“ഈ മാസം 18 മുതൽ 22 വര നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, 17 ന് വൈകുന്നേരം 4.30 ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അതിനുള്ള ക്ഷണം ബന്ധപ്പെട്ട നേതാക്കൾക്ക് ഇമെയിൽ വഴി അയച്ചിട്ടുണ്ട്”, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്സിൽ പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാൻ എല്ലാ കക്ഷികൾക്കും കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]