
മുഖ്യമന്ത്രിയോട് വീണ്ടും പറയുന്നു…; ആരോഗ്യവകുപ്പ് മന്ത്രിയായി പാര്‍ട്ടിയിലെ മുതിര്‍ന്ന ആരെയെങ്കിലും കൊണ്ടുവരണം; ശ്രീമതി വീണയ്ക്ക് തിളങ്ങാൻ കഴിയുന്ന മറ്റേതെങ്കിലും വകുപ്പ് നല്കിയാല് പ്രശ്നം തീരുമല്ലോ..; ആരോഗ്യ വകുപ്പിനും മന്ത്രിക്കും എതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് ഡോ. എസ് എസ് ലാല്‍ രംഗത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോടിന് പുറമേ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളും ജാഗ്രത പുലര്‍ത്തുന്നു. അതിനിടെ, ആരോഗ്യ വകുപ്പിനും മന്ത്രിക്കും എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധനും, അഖിലേന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ ഡോ.എസ് എസ് ലാല്‍.
ആരോഗ്യമന്ത്രിയെ മാറ്റണമെന്നാണ് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. ‘പാര്‍ട്ടിയില്‍ മന്ത്രിയേക്കാള്‍ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്നാണ് ഐ.എ.എസ് കാര്‍ പോലും പറയുന്നതത്രെ. അത്തരം ഒരു ആരോഗ്യ വകുപ്പ് സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. ആരോഗ്യവകുപ്പ് മന്ത്രിയായി പാര്‍ട്ടിയിലെ മുതിര്‍ന്ന ആരെയെങ്കിലും കൊണ്ടുവരണം’, ഡോ എസ് എസ് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എസ് എസ് ലാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ആരോഗ്യ മന്ത്രിയെ മാറ്റണം, മുഖ്യമന്ത്രിയോട് വീണ്ടും പറയുന്നു, ആരോഗ്യവകുപ്പ് മന്ത്രിയായി പാര്‍ട്ടിയിലെ മുതിര്‍ന്ന ആരെയെങ്കിലും കൊണ്ടുവരണം. ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പാണ് ആരോഗ്യ വകുപ്പ്. പാര്‍ട്ടിയില്‍ മന്ത്രിയേക്കാള്‍ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്നാണ് ഐ.എ.എസ് കാര്‍ പോലും പറയുന്നതത്രെ. അത്തരം ഒരു ആരോഗ്യ വകുപ്പ് സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. ശ്രീമതി വീണയ്ക്ക് അവര്‍ക്ക് തിളങ്ങാൻ കഴിയുന്ന മറ്റേതെങ്കിലും വകുപ്പ് നല്കിയാല് പ്രശ്നം തീരുമല്ലോ. ആരോഗ്യരംഗത്ത് നില്ക്കുന്ന പരിചയ സമ്ബന്നരായ ഒരുപാട് പേരെ പ്രതിനിധീകരിച്ചാണ് ഞാനിത് പറയുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് പറയുന്നത്. ആരോഗ്യമന്ത്രിയോട് വ്യക്തിപരമായ ഒരു എതിര്‍പ്പുമില്ല. രാഷ്ട്രീയരംഗത്ത് നില്ക്കുന്ന ഒരു വനിതയെന്ന നിലയില്‍ അവരോട് അധിക ബഹുമാനം മാത്രം.
അതേസമയം ഡോ: എസ്.എസ്. ലാല്‍ മുൻപും ആരോഗ്യ വകുപ്പ് പരാജയമെന്നും വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഡോ. എസ് എസ് ലാല്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇട്ടകുറിപ്പില്‍, പ്രതിരോധ കുത്തിവയ്പിലൂടെ ഒഴിവാക്കാവുന്ന പേവിഷബാധ മൂലം നിരവധി പേര് മരിക്കുന്ന സാഹചര്യമുണ്ടായിട്ടും ആരോഗ്യമന്ത്രി അത്യാവശ്യം വേണ്ട നടപടികള്‍ പോലും സ്വീകരിക്കാതിരുന്നത് കുറ്റകരമാണെന്ന് ഡോ എസ് എസ് ലാല്‍ വിമര്‍ശിച്ചിരുന്നു.
‘കേരളത്തിലെ ആരോഗ്യപശ്നങ്ങള്‍ സ്വന്തം ഇമേജിന്റെ പ്രശ്നമായി കാണുന്ന രീതിയാണ് ഈ ആരോഗ്യമന്ത്രിയും തുടരുന്നത്. മുഖ്യമന്ത്രി പറഞ്ഞ പ്രകാരം വിദഗ്ദ്ധസമിതിയെ നിയമിക്കുന്നതിന് പകരം പാര്‍ട്ടി അനുഭാവികളായ ചില ഡോക്ടര്‍മാരെക്കൊണ്ട് വിദഗ്ദ്ധരുടെ വേഷം കെട്ടിക്കുകയാണ്. കോവിഡ് കാലത്തും ഇവരാണ് സകല പരാജയങ്ങള്‍ക്കും പിന്നിലുണ്ടായിരുന്നത്.
അബദ്ധജഡിലമായ ന്യായീകരണ വീഡിയാകളുമായി ഇറങ്ങിയിട്ടുള്ള ഇത്തരം ചില പാര്‍ട്ടി ഡോക്ടര്‍മാര്‍ ചികിത്സാ സമൂഹത്തിനും നാണക്കേടുണ്ടാക്കുകയാണ്. ചിലര്‍ വീട്ടിലിരുന്ന് പ്രഖ്യാപിക്കുന്ന സ്വന്തം നിഗമനങ്ങളാണ് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളായി മാറുന്നത്. വാക്സിന്റെ ഗുണനിലവാരം അടിയന്തിരമായി പരിശോധിക്കാനുള്ള നടപടികള്‍ തടഞ്ഞതിന് ഇവരും ഉത്തരവാദികളാണ്, -കഴിഞ്ഞ വര്‍ഷം ഡോ.എസ്.എസ്. ലാല്‍ കുറിച്ചു.
2021 സെപ്റ്റംബറില്‍ ഇട്ട മറ്റൊരു പോസ്റ്റില്‍ മന്ത്രി ചെയ്യേണ്ടതു മാത്രം മന്ത്രി ചെയ്യണം എന്ന തലക്കെട്ടില്‍ അദ്ദേഹം ആരോഗ്യ മന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രോഗബാധയുള്ള ജില്ലയില്‍ ചെന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെയാണ് ഡോ. എസ്.എസ്.ലാല്‍ അന്നുവിമര്ശിച്ചത്.
സാംക്രമിക രോഗങ്ങള്‍ പടരുന്ന അവസ്ഥയില്‍ ആരോഗ്യമന്ത്രിമാര്‍ നേതൃത്വം ഏറ്റെടുക്കുന്നതും ചികിത്സകരുടെ മനസ്സിനൊപ്പംനിന്ന് ആത്മധൈര്യം കൊടുക്കുന്നതും നല്ലതാണെന്നും എന്നാല്‍ രോഗാണുക്കള്‍ക്ക് വിഐപിമാരെ തിരിച്ചറിയാനുള്ള മാര്‍ഗമില്ലാത്തതിനാല്‍ അവയ്ക്കു മുന്നില്‍ ചെന്നുപെടാതെ നോക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവര്‍ പഠിച്ച സുരക്ഷാ മാര്‍ഗങ്ങള്‍ ഓര്‍മയുണ്ടാകും. ഇതു പഠിച്ചിട്ടില്ലാത്ത മന്ത്രിമാരും ചുറ്റം കൂടുന്നവരും അവരുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിനു ഭീഷണിയുണ്ടാക്കും. ലാത്തിച്ചാര്‍ജിനും തീയണയ്ക്കാനും ഒക്കെ ആഭ്യന്തരമന്ത്രി നേരിട്ടു പോകാറില്ലെന്നത് ഓര്‍ത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]