
ഭോപ്പാല്‍ : മധ്യപ്രദേശിലെ ബിനാ എണ്ണശുദ്ധീകരണശാലയില്‍ 50,000 കോടി രൂപയുടെ എഥിലീന്‍ പദ്ധതിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിനിര്‍വഹിച്ചു. ഈ പദ്ധതി ആരംഭിക്കുന്നതോടെ ഏകദേശം 2.77 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും മധ്യപ്രദേശിന്റെ വ്യാവസായിക രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാകുകയും ചെയ്യും. പെട്രോളിയം കോംപ്ലക്സിന്റെ മാതൃകയും മോദി പരിശോധിച്ചു. സംസ്ഥാനത്തെ 10 പുതിയ വ്യവസായ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ പദ്ധതികള്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം കൊണ്ടുവരുകയും 2.37 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് പുരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]