
ബിഗ് ബോസ് ഷോയില്‍ നിര്‍ണായകമായ ഒന്നാണ് ക്യാപ്റ്റൻ സ്ഥാനം. ഓരോ ആഴ്ചത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്ചത്തേയ്ക്കുള്ള ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നത്.
ക്യാപ്റ്റനായാല്‍ നോമിനേഷൻ ഫ്രീയായിരിക്കും. അതിനാല്‍ ക്യാപ്റ്റനാകാൻ ഓരോ മത്സരാര്‍ഥിയും അതിയായി ആഗ്രഹിക്കാറുണ്ട്.
അതിനായി കടുത്ത പോരാട്ടം നടക്കാറുമുണ്ട്. മത്സരാര്‍ഥികള്‍ ക്യാപ്റ്റ്ൻ ടാസ്കിലേക്ക് മത്സരിക്കേണ്ട
മൂന്ന് പേരെ തെരഞ്ഞെടുക്കണം എന്ന് ഇന്നും ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. അതിനനുസരിച്ച് ഓരോ മത്സരാര്‍ഥിയും രണ്ടു പേരെ തെരഞ്ഞെടുക്കുകയും അവര്‍ എന്തുകൊണ്ട് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ അര്‍ഹരാണ് എന്നതിന്റെ കാരണവും പറഞ്ഞു.
ഓരോരുത്തരും പറഞ്ഞ പേരുകള്‍ ചുവടെ: റെന- ആര്യ, ജിസേല്‍. ശീതള്‍- ആര്യൻ, അഭിലാഷ്.
ബിന്നി- ആര്യൻ, അപ്പാനി ശരത്. ആദില- അഭിലാഷ്, ആര്യൻ.
അനുമോള്‍- ആര്യൻ, അഭിലാഷ്. സരിഗ- അഭിലാഷ്, ആര്യൻ.
രേണു- ആര്യൻ, അഭിലാഷ്. ആര്യൻ- അഭിലാഷ്, ജിസേല്‍.
അപ്പാനി ശരത്- ആര്യൻ, ജിസേല്‍. ജിൻസി- ആര്യൻ, ശരത് അപ്പാനി.
ജിസേല്‍- ആര്യൻ, അഭിലാഷ്. അക്ബര്‍- ജിസേല്‍, അപ്പാനി ശരത്.
ഷാനവാസ്- അഭിലാഷ്, നെവിൻ. അഭിലാഷ്- ആര്യൻ, ജിസേല്‍.
നെവിൻ- ജിസേല്‍, അഭിലാഷ്. അനീഷ്- ആര്യൻ, ജിസേല്‍.
ഒടുവില്‍ ഏറ്റവും വോട്ട് കിട്ടിയത് ആര്യൻ, അഭിലാഷ്, ജിസേല്‍ എന്നിവര്‍ക്കാണ്. അഭിലാഷ് എല്ലാവരെയും കേള്‍ക്കുന്ന ഒരാളാണ് എന്നും നിലവിലെ ക്യാപ്റ്റനു പോലും ഉപദേശം കൊടുക്കുന്ന ആളാണെന്നുമായിരുന്നു മിക്കവരുടെയും അഭിപ്രായം.
ആര്യൻ മികച്ച ഗെയ്മര് ആണെന്നും എല്ലാ ടാസ്കുകളിലും മികച്ച പ്രകടനം നടത്താറുമുണ്ട് എന്നും അധികം പേരും പറഞ്ഞു. ജിസേല്‍ വീട്ടിലെ മികച്ച ഗെയ്മര് ആണെന്നും കുക്കിംഗ് ടീമില്‍ മികച്ച പ്രകടനം നടത്തിയെന്നുമായിരുന്നു ക്യാപ്റ്റൻ ടാസ്കിലേക്ക് തെരഞ്ഞെടുക്കുന്നതിന് മിക്കവരും കാരണം പറഞ്ഞത്.
ക്യാപ്റ്റൻസി ടാസ്കിലൂടെ ഇവരില്‍ ഒരാളെ ക്യാപ്റ്റനായി തെരഞ്ഞെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]