
തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിൽ കരാറടിസ്ഥാനത്തിൽ സഭാ ടി.വി.യിൽ റിസർച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.ഫിൽ അഥവാ പി.എച്ച്.ഡി.
ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. 25 നും 45 നും ഇടയിലാണ് പ്രായപരിധി. വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷകൾ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ, ഇ-മെയിൽ ([email protected]) മുഖേനയോ ഓഗസ്റ്റ് 22ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org. അസാപില്‍ സൗജന്യ തൊഴില്‍ മേള ഓഗസ്റ്റ് 16ന് സര്‍ക്കാറിന്റെ ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഓഗസ്റ്റ് 16ന് തൊഴില്‍ മേള നടക്കും.
പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ മേഖലകളില്‍ നിന്നായി നിരവധി തൊഴില്‍ അവസരങ്ങളാണുള്ളത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 16 ന് രാവിലെ 10ന് ബയോഡേറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ എത്തണം.
ഫോണ്‍: 9495999704. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]