
മാഹി: ന്യൂ മാഹി ടൗണിൽ മരങ്ങൾ മുറിക്കുന്നതിനിടെ മൂന്ന് നീർകാക്കകൾ ചത്ത സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. മാഹി പാലത്തിന് സമീപമുളള ഒരു മരവും രണ്ട് മരങ്ങളുടെ ചില്ലകളുമാണ് വെട്ടിയത്.
മരച്ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിലുണ്ടായിരുന്ന കൂട്ടിലെ പക്ഷികളും പക്ഷിക്കുഞ്ഞുങ്ങളും ചത്തു. മുട്ടകളും നശിച്ചിരുന്നു.
പരിക്കേറ്റ ഒരു പക്ഷികുഞ്ഞിനെ സന്നദ്ധപ്രവർത്തകർ ഏറ്റെടുത്തു. പക്ഷികളുടെ പ്രജനനകാലം ഒഴിവാക്കി മാത്രമേ മരം മുറിക്കാവൂ എന്ന നിബന്ധനയുണ്ടായിരുന്നുവെന്നും ഇത് പാലിക്കാതെയാണ് ബന്ധപ്പെട്ടവർ മരംമുറിച്ചതെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസ്.
എന്നാൽ അപകട ഭീഷണിയുള്ള മരങ്ങളുടെ ചില്ലകളാണ് മുറിച്ചുമാറ്റിയതെന്ന് ന്യൂമാഹി പഞ്ചായത്ത് വിശദീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]