
തൃശൂര്‍: ഗാന്ധി ചിത്രത്തിനൊപ്പം സവർക്കറുടെ ചിത്രവെച്ചുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസ പോസ്റ്റിൽ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അനിൽ അക്കര. ഒരിക്കലും ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം വയ്ക്കാവുന്ന ചിത്രമല്ല സവർക്കറുടേതെന്നും കള്ളവോട്ട് ഉൽപാദകരുടെ ഫാക്ടറിയിൽ നിന്ന് ഇതല്ല ഇതിനപ്പുറവും ഉണ്ടാകുമെന്നും അനിൽ അക്കര ഫേസ്ബുക്ക് കുറിപ്പിൽ വിമര്‍ശിച്ചു.
ഗാന്ധിവധത്തിൽ വിചാരണ നേരിട്ടവരുടെ പേര് ഓർമ്മപ്പെടുത്തികൊണ്ടാണ് അനിൽ അക്കര ഗാന്ധി ചിത്രത്തിനൊപ്പം സവര്‍ക്കറുടെ ചിത്രം വെയ്ക്കരുതെന്ന് വ്യക്തമാക്കിയത്. അനിൽ അക്കരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: കേന്ദ്ര പെട്രോളിയം മഹാന്മാരുടെ ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ്.
നിങ്ങൾ ഇന്നിറക്കിയ പോസ്റ്ററിൽ ഗാന്ധിയുടെ ചിത്രം സർവർക്ക് കീഴെയാണ് വെച്ചിരിക്കുന്നത്. ഒരിക്കലും ഗാന്ധിക്കൊപ്പം ചേർത്ത് വെയ്ക്കാവുന്ന പടമല്ല സവർക്കരുടേത്.
കാരണം വിശദമായി താഴെ നൽകിയിട്ടുണ്ട്. (കള്ളവോട്ട് ഉൽപാദകരുടെ ഫാക്ടറിയിൽ നിന്ന് ഇതല്ല ഇതിനപ്പുറവും ഉണ്ടാകും).
മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട കേസിൽ (1948) ഔദ്യോഗികമായി വിചാരണ നേരിട്ട
പ്രതികൾ ഒമ്പത് പേരായിരുന്നു. ഇവരുടെ പേരുകൾ: 1.
നാഥുറാം വിനായക് ഗോഡ്സെ – പ്രധാന പ്രതിയും വധശിക്ഷ ലഭിച്ചയാളും 2. നാരായൺ അപ്റ്റേ – വധശിക്ഷ ലഭിച്ചയാള്‍ 3.
വിശ്ണു കർക്കറെ – കേസിൽ പ്രതിയായിരുന്നു, പക്ഷേ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 4.
ഗോപാൽ വിനായക് ഗോഡ്സെ – നാഥുറാം ഗോഡ്സെയുടെ സഹോദരൻ, ജീവപര്യന്തം തടവ്. 5.
മദൻലാൽ പാഹ്വാ – സംഭവത്തിന് മുമ്പ് സ്ഫോടനശ്രമത്തിൽ പങ്കെടുത്തു, ജീവപര്യന്തം തടവ്. 6.
ദിഗംബർ ബാഡ്ഗെ – കേസിൽ സഹപ്രതി, പിന്നീട് സാക്ഷിയായതിനാൽ വധശിക്ഷ ഒഴിവായി. 7.
ശങ്കർ കിഷൺ – പ്രതി, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 8.
വിനായക് ദാമോദർ സാവർക്കർ – പ്രശസ്ത ഹിന്ദു മഹാസഭ നേതാവ്, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 9.
ധത്രേ – (പേരിന്റെ മുഴുവൻ രൂപം: ധത്രേ കാച്ചേ) കേസിൽ പ്രതിയായിരുന്നു, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. -ശിക്ഷാഫലം (1949 നവംബർ 8): വധശിക്ഷ: നാഥുറാം ഗോഡ്സെ, നാരായൺ അപ്റ്റേ ജീവപര്യന്തം തടവ്: ഗോപാൽ ഗോഡ്സെ, മദൻലാൽ പാഹ്വാ വെറുതെ വിട്ടവർ: വിനായക് ദാമോദർ സാവർക്കർ, വിശ്ണു കർക്കറെ, ശങ്കർ കിഷൺ, ധത്രേ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]