വാണിയപ്പാറ: കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയിൽ ഒരു അനക്കം കണ്ട് നോക്കിയ വീട്ടുകാർ ഞെട്ടി. അടുക്കള മുറിയുടെ മൂലക്ക് ചുരുണ്ട് കൂടി കിടന്നത് കൂറ്റൻ രാജവെമ്പാല.
പേടിച്ച വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോട് മിറാജ് പേരാവൂർ അജിൽകുമാർ സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.
നേരത്തെ തുടിമരം ടൗണിന് സമീപത്തെ കെട്ടിടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു. മാർക്ക് പ്രവർത്തകൻ രാജവെമ്പാലയെ പിടികൂടി പിന്നീട് വനത്തിൽ വിട്ടു.
രണ്ട് ദിവസം മുമ്പ് വടക്കാഞ്ചേരി പൂതനക്കയത്തും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന തോട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
തോട്ടിൽ പണിയെടുക്കുകയായിരുന്ന ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]