
ദുബൈ: 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തില്‍ ഗൾഫ് രാജ്യങ്ങളിലും വിപുലമായ ആഘോഷ പരിപാടികള്‍. വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും പ്രവാസി സംഘടനകളും വൈവിധ്യമാര്‍ന്ന സ്വാതന്ത്ര്യ ദിന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
അബുദാബിയിലെ ഇന്ത്യന്‍ എംബസി, ദുബൈ ഇന്ത്യന്‍ കോൺസുലേറ്റ് എന്നിവിടങ്ങളിലും സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ എംബസികളിലും ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചും സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. പ്രവാസി സമൂഹവും വിവിധ പ്രവാസി സംഘടനകളും സ്വാതന്ത്ര്യ ദിനം ആഘോഷത്തില്‍ പങ്കുചേരും.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ദുബൈ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും. ആഗസ്ത് 15ന് പ്രാദേശിക സമയം രാത്രി 7.50നായിരിക്കും ഇത്.
യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. ചൂട് കണക്കിലെടുത്ത് ഇത്തവണ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടക്കും.
ചൂട് കണക്കിലെടുത്ത് ഇത്തവണ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെയാണ്. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 6.30ന് പതാക ഉയർത്തി.
6 മണി മുതൽ പ്രവേശനം അനുവദിച്ചിരുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 7.15നാണ് പതാക ഉയർത്തിയത്.
വിവിധ കലാപരിപാടികളും എംബസികൾക്ക് കീഴിൽ നടക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ രക്തദാന ചടങ്ങിൽ 270 പേർ പങ്കെടുത്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]