ആലപ്പുഴ ∙ ലഹരിക്കടിപ്പെട്ട മകന്റെ
അച്ഛനും അമ്മയും മരിച്ചു.
മന്നത്ത് വാർഡിൽ പനവേലി പുരയിടം വീട്ടിൽ തങ്കരാജ് (70), ഭാര്യ ആഗ്നസ് (65) എന്നിവരാണ് മരിച്ചത്. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ മകൻ ബാബുവിനെ (46) ഒരു മണിക്കൂറിനകം സമീപത്തെ ബാറിൽ നിന്നു അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 9.30ന് ആയിരുന്നു സംഭവം. ഇറച്ചിക്കടയിലെ തൊഴിലാളിയായിരുന്ന ബാബു കുറച്ചുകാലമായി വാഴക്കുല കടയിൽ ജോലി നോക്കുകയാണ്.
ഇയാൾ മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കാറുള്ളതായി പരിസരവാസികൾ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഇന്നലെ രാത്രി ഒൻപതിനു വീട്ടിലെത്തിയ ബാബു മാതാപിതാക്കളോട് പണം ചോദിച്ചു. കയ്യിൽ ഒന്നുമില്ലെന്നു പറഞ്ഞെപ്പോൾ പ്രകോപിതനായി മാതാപിതാക്കളെ കുത്തുകയായിരുന്നു.
വീട്ടിൽ പതിവായി ബഹളവും മറ്റും കേൾക്കാറുള്ളതിനാൽ അയൽവാസികൾ കാര്യമാക്കിയില്ല. കുത്തിയ ശേഷം സമീപത്തെ വീട്ടിലെത്തി താൻ രണ്ടുപേരെയും വകവരുത്തിയെന്നും ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചോയെന്നും പറഞ്ഞിട്ട് കടന്നുകളഞ്ഞു.
കൊലപാതകത്തിനു മുൻപ് ഇയാൾ ദൂരെ താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ ചെന്നു പണം ചോദിച്ചെന്ന് അയൽവാസികളോട് പറഞ്ഞു.
മകൻ പോയ ശേഷം വീട്ടിൽ ചെന്ന അയൽവാസികൾ കാണുന്നത് തങ്കരാജും ആഗ്നസും രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ്. കഴുത്തിനും നെഞ്ചിനും കുത്തേറ്റ തങ്കരാജ് മരിച്ചിരുന്നു.
ആഗ്നസിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
മകൾ: മഞ്ജു (അധ്യാപിക, പുന്തോപ്പുഭാഗം ഗവ.യുപി സ്കൂൾ).
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]