
വീർത്തു നിൽക്കുന്ന വയർ ; വയർ വീർക്കുന്നതാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം ; ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ
സ്വന്തം ലേഖകൻ
ദഹനപ്രശ്നങ്ങള്‍ ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലുള്‍പ്പെടുന്നതാണ്. മിക്കവാറും പേരും ഇത് നേരിടാറുണ്ട്.

ഗ്യാസ്ട്രബിള്‍ ആണ് അധികപേരിലും കാണാറുള്ള ദഹനപ്രശ്നം. ഇത് പലപ്പോഴും ഭക്ഷണ ശീലങ്ങള്‍, ദഹന പ്രശ്നങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആരോഗ്യ അവസ്ഥകള്‍ മൂലമാണ് ഉണ്ടാകുന്നത്. ഫലപ്രദമായ പ്രതിവിധികള്‍ ഈ പ്രശ്നത്തെ ലഘൂകരിക്കാൻ സഹായിക്കും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിനായി ഇടയ്ക്കിടെ കുറച്ച് ഭക്ഷണം വീതം കഴിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും വയറ് വീർക്കുന്നത് ഒഴിവാക്കുകയോ ചെയ്യും
വയറു വീർക്കുന്നതിനെ ചെറുക്കാനുള്ള ഏറ്റവും ലളിതവും എന്നാല്‍ വളരെ ഫലപ്രദവുമായ മാർഗമാണ് നടക്കാൻ പോകുന്നത്. ശാരീരിക പ്രവർത്തനങ്ങളില്‍ ഏർപ്പെടുക, വേഗതയേറിയ നടത്തം പോലുള്ളവ ദഹനത്തിന് സഹായിക്കും
ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിന് നാരുകള്‍ അത്യന്താപേക്ഷിതമാണെ്. എന്നാല്‍ അമിതമായാല്‍ വയറു വീർക്കുന്നതിന് കാരണമാകും. അതിനാല്‍ ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ സമതുലിതമായ സമീപനം സ്വീകരിക്കുക
ശരീരത്തില്‍ നന്നായി ജലാംശം നിലനിർത്തുന്നത് കൃത്യമായ ദഹനത്തിന് ആവശ്യമാണ്. ദഹനം സുഗമമായി നടക്കുന്നതിന് ദിവസം മുഴുവൻ ശരീരത്തിലെ ജലാംശം നിലർനിർത്തുക
വളരെ വേഗം ഭക്ഷണം കഴിക്കുന്നത് വായുവിന്റെ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് വയർ വീർക്കുന്നതിന് കാരണമാകും. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നത് പതിയെ ആക്കുക
സമയമെടുത്ത് നല്ലപോലെ ചവച്ചരച്ച് വേണം കഴിക്കാൻ. അതുപോലെ കാർബണേറ്റഡ് പാനീയങ്ങളും ബിയർ പോലുള്ളവയും കഴിവതും ഒഴിവാക്കാനും ശ്രമിക്കുക
സമ്മർദ്ദം വർധിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുകയും ദഹനനാളങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുകയും ചെയ്യും. സമ്മർദ്ദം കുറയ്ക്കുന്നതും വയറു വീർക്കുന്നത് ഒരുപരിധി വരെ ഒഴിവാക്കാൻ സഹായിക്കും.
ഹെര്‍ബല്‍ ടീ, അഥവാ ഹെര്‍ബുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ചായകളും ഗ്യാസ് മൂലം വയറുവീര്‍ക്കുന്നത് തടയും. ഇഞ്ചിച്ചായ, പുതിനച്ചായ തുടങ്ങിയ ചായകളെല്ലാം തന്നെ ഇതനുദാഹരണമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]