

ഒന്നരവർഷം കാലാവധി ബാക്കി ; ദേശീയ വനിതാ കമ്മീഷൻ അംഗത്വം നടി ഖുശ്ബു സുന്ദർ രാജിവച്ചു ; ബിജെപി വിടില്ലെന്നും രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുമെന്നും പ്രതികരണം
സ്വന്തം ലേഖകൻ
ഡൽഹി: ദേശീയ വനിതാ കമ്മീഷൻ അംഗത്വം ചലച്ചിത്ര നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ രാജിവച്ചു. ഒന്നരവർഷം കാലാവധി ബാക്കി നില്‍ക്കെയാണ് രാജി. 2023 ഫെബ്രുവരിയിലാണ് താരം പദവി ഏറ്റെടുക്കുന്നത്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ബിജെപി സീറ്റ് നല്‍കാത്തതിനെ തുടർന്ന് പാർട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അതാണോ രാജിക്ക് കാരണം എന്ന് നടി വ്യക്തമാക്കിയിട്ടില്ല. ജൂണ്‍ 28ന് സമർപ്പിച്ച രാജി ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം അംഗീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബിജെപി വിടില്ലെന്നും രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാനാണ് തീരുമാനമെന്നും നടി അറിയിച്ചു. പുതിയ തുടക്കത്തിനു വേണ്ടിയാണ് രാജി. വനിതാ കമ്മിഷനില്‍ ഉണ്ടായിരുന്നപ്പോള്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഖുശ്ബുവിൻ്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]