
നിരന്തര ശല്യം ; യുവാവിന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്ത് പെൺകുട്ടി ; നടുറോഡിൽ കോട്ടയം സ്വദേശിനിയായ ഇരുപതുകാരിയ്ക്ക് ക്രൂര മർദനം ; കൂവപ്പള്ളി സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് പെൺകുട്ടിയ്ക്ക് നടുറോഡിൽ ക്രൂര മർദനം. കോട്ടയം സ്വദേശിനിയായ ഇരുപതുകാരിയ്ക്കാണ് മർദനമേറ്റത്. പെൺകുട്ടിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. തൃക്കാക്കര കെഎംഎം കോളേജിന് മുന്നിലാണ് സംഭവം.

സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ കോട്ടയം കൂവപ്പള്ളി സ്വദേശി അൻസലിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. യുവാവിൻ്റെ ശല്യം സഹിക്കാതായതോടെയാണ് പെൺകുട്ടി നമ്പർ ബ്ളോക്ക് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് കോളേജിന് സമീപം കാത്തുനിന്ന പ്രതി പെൺകുട്ടിയെ നടുറോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു. പെണ്കുട്ടി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Related
0