

ബൈക്കില്‍ ചുറ്റി കറങ്ങി നഗ്നതാ പ്രദര്‍ശനം ; പാമ്പാടിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് മുൻപിൽ നഗ്നതാ പ്രദര്‍ശനം നടത്തിയ 26കാരനായ യുവാവിനെ പിടികൂടി പൊലീസ് ; പ്രതിയെ തിരിച്ചറിഞ്ഞത് നാനൂറോളം ബൈക്കുകളുടെ വിവരങ്ങളും ഉടമസ്ഥരുടെ ഫോണ്‍ നമ്പരുകളും ശേഖരിച്ച്
സ്വന്തം ലേഖകൻ
കോട്ടയം: പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും ബൈക്കില്‍ എത്തി സ്ക്കൂള് വിദ്യാർഥിനികള്‍ക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്ന യുവാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട ആനിക്കാട് വില്ലേജില്‍ മാവുങ്കല്‍ വീട്ടില്‍ റോണി (26) യെ ആണ് പാമ്പാടി പോലീസിൻ്റെ കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ കുറെ മാസങ്ങളായി യുവാവ് ബൈക്കിലെത്തി സൗത്ത് പാമ്പാടിയിലും മുളേക്കുന്ന്, കുറ്റിക്കല്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ ഒറ്റക്ക് നടന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് മുൻപിൽ ബൈക്ക് നിർത്തി വഴി ചോദിക്കും തുടർന്ന് നഗ്നത ഇവർക്കു മുമ്പിൽ പ്രദർശിപ്പിച്ച ശേഷം വേഗതയില്‍ ബൈക്ക് ഓടിച്ച് കടന്നുകളയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജൂലൈ 22 നാണ് ഹീറോ എക്സ് പ്ലസ് ബൈക്കില്‍ എത്തി പ്രതി നഗ്നതാപ്രദർശനം അവസാനമായി നടത്തിയത്. യുവാവിനെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് പാമ്പാടി പോലീസ് കറുകച്ചാല്‍, പാമ്പാടി പ്രദേശത്ത് ഉള്ള ഹീറോ എക്സ് പ്ലസ് മോഡല്‍ ബൈക്കുകളുടെ വിവരം ശേഖരിച്ചു
ഏകദേശം 400 ബൈക്കുകളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ശേഖരിച്ചത്. തുടർന്ന് 400 ബൈക്കുകളുടെയും ഉടമസ്ഥരുടെ ഫോണ്‍ നമ്പരുകളും ശേഖരിച്ചു. അതില്‍ കേസിന് ആസ്പദമായ ദിവസങ്ങളില്‍ പാമ്പാടി പ്രദേശത്തെ മൊബൈല്‍ ടവറിൻ്റെ പരിധിയില്‍ വന്ന ഫോണ്‍ നമ്പരുടെ വിവരങ്ങള്‍ ശേഖരിച്ചു. തുടർ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
പാമ്പാടി എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്ത്വത്തില്‍ എസ്.ഐ മാരായ നജീബ് കെ.എ, കോളിൻസ് എം.ബി, ജോജൻ ജോർജ്, എ.എസ്.ഐ നവാസ്, മധു പി.പി, മിനിമോള്‍ കെ.എ. റെജി എം.സീനീയർ സിവല്‍ പോലീസ് ഓഫീസേഴ്സായ പി.ആർ സന്തോഷ് കുമാർ, പി.ടി ദയാലു, ജിബിൻ ലോബോ, സുമിഷ്, നിഖില്‍ സി.പി.ഒമാരായ ശ്രീജിത്ത് രാജ്, അരുണ്‍ ശിവരാജൻ, അനൂപ് സി.എസ്. എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]