
കാലിഫോര്‍ണിയ: ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണില്‍ ആപ്പിള്‍ കരുതിവച്ചിരിക്കുന്ന അത്ഭുതങ്ങള്‍ എന്തൊക്കെയായിരിക്കും. ആകാംക്ഷകള്‍ക്ക് ഇരട്ടി വേഗം നല്കി ഐഫോണ്‍ 17 എയറിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ എക്സില്‍ നിറയുകയാണ്.
5.5 മില്ലീമീറ്റര്‍ മാത്രം കട്ടി പറയപ്പെടുന്ന ഐഫോണ്‍ 17 എയറിന്റെ കൂടുതല്‍ ലീക്കുകള്‍ ആപ്പിള്‍ ഹബ് പുറത്തുവിട്ടു. ആകര്‍ഷകമായ 6.6 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയോടെയായിരിക്കും ഐഫോണ്‍ 17 എയര്‍ വരിക എന്നതാണ് ഒരു ലീക്ക്.
120 ഹെര്‍ട്സ് പ്രോ-മോഷന്‍ ഡിസ്പ്ലെയാണ് ഫോണിന് പറയപ്പെടുന്നത്. ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും സ്ലിം ആയ ഐഫോണ്‍ എന്ന വിശേഷണവുമായി എത്താനിരിക്കുന്ന 17 എയറില്‍ ഏറ്റവും പുതിയ എ19 പ്രോ ചിപ്പ് ഉള്‍പ്പെടുമെന്ന സൂചനയാണ് മറ്റൊരു ശ്രദ്ധേയ കാര്യം.
എ18 ചിപ്പ് ഉള്‍പ്പെട്ട ഐഫോണ്‍ 16 സീരീസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു വലിയ അപ്ഗ്രേഡാണ്.
എ19 പ്രോ ചിപ്പും 12 ജിബി റാമും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ക്ക് കരുത്താകുമെന്ന് കരുതാം. എത്രയായിരിക്കും സ്റ്റോറേജ് സൗകര്യം എന്ന വിവരം പുറത്തുവന്നിട്ടില്ല.
ഐഫോണ്‍ 17 എയര്‍- ക്യാമറ ലീക്കുകള്‍ ഐഫോണ്‍ 17 എയറിന്റെ ആപ്പിള്‍ സ്ഥിരീകരിക്കാത്ത ക്യാമറ ഫീച്ചറുകളും പുറത്തുവരുന്നുണ്ട്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 24 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ് വരിക എന്നതാണ് ഇതിലൊന്ന്.
48 എംപിയുടെ സിംഗിള്‍ വൈഡ് റീയര്‍ ക്യാമറയാണ് ഐഫോണ്‍ 17 എയറില്‍ പ്രത്യക്ഷപ്പെടുക എന്നതാണ് മറ്റൊരു പ്രധാന ലീക്ക്. ആപ്പിള്‍ തന്നെ ഡീസൈന്‍ ചെയ്ത വൈ-ഫൈ ചിപ്പ്, ആപ്പിള്‍ സി1 മോഡം എന്നിവയും ഐഫോണ്‍ 17 എയറില്‍ പ്രതീക്ഷിക്കുന്നു.
ഫോണിന്റെ കട്ടി കുറയ്ക്കുന്നതിന്റെ ഭാഗമായി സിം കാര്‍ഡ് ട്രേ ഒഴിവാക്കുമെന്നും സിംഗിള്‍ സ്പീക്കര്‍ ഇയര്പീസേ ഉള്‍പ്പെടുത്തൂ എന്നതുമാണ് മറ്റ് ശ്രദ്ധേയ വിവരങ്ങള്‍. 2,800 എംഎഎച്ച് ബാറ്ററി മാത്രം പ്രതീക്ഷിക്കുന്ന ഐഫോണ്‍ 17 എയറില്‍ 50 വാട്സിന്റെ മാഗ്സേഫ് ചാര്‍ജിംഗ് വരുമെന്ന സൂചന പ്രതീക്ഷ നല്കുന്നു.
സെപ്റ്റംബറിലായിരിക്കും ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കുക. ഐഫോണ്‍ 17 ശ്രേണിയില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണുണ്ടാവുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]