
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സേർട്ട് – ഇൻ)ആണ് ഫോണുകളിലെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇത് മുതലെടുത്ത് ഹാക്കറിന് ഫോണിലേക്ക് നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനുമാകും. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആൻഡ്രോയിഡ് 12, 12 എൽ, 13, 14 വേർഷനുകളിലായാണ്.
ഈ ഒ എസുകളിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഏകദേശം ഒരു കോടിയിലേറെ വരും. ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള മീഡിയാടെക്ക്, ക്വാൽകോം, ആം എന്നീ കമ്പനികളുടെ ഭാഗങ്ങളിൽ പ്രശ്നങ്ങളുണ്ടെന്നും സെർട്ട് ഇൻ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റുകളിലും ഒ എസിലും പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
സാംസങ്, റിയൽമി, ഷാവോമി, വിവോ ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ ഫോണുകളിൽ സുരക്ഷാ പ്രശ്നമുണ്ട്. പ്രശ്നങ്ങളെ കുറിച്ച് ഈ ഫോൺ ബ്രാൻഡുകൾക്കെല്ലാം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പുതിയ സുരക്ഷാ അപ്ഡേറ്റുകൾ നിരവധി പേർ പുറത്തിറക്കിയിട്ടുണ്ട്. ആഴ്ചകളിൽ എല്ലാവർക്കും അപ്ഡേറ്റ് എത്തിയേക്കുമെന്നാണ് സൂചന. ഇതിനായി സെറ്റിങ്സിൽ സിസ്റ്റം അപ്ഡേറ്റിൽ പുതിയ അപ്ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുക.
Last Updated Jul 14, 2024, 10:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]