
കോഴിക്കോട്: മാവൂരിൽ ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ പുറത്ത് നിന്നെത്തിയ സംഘം മർദ്ദിച്ചു. മേച്ചേരിക്കുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കാണ് ക്രൂര മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ രണ്ട് വാഹനത്തിലായെത്തിയവരാണ് മർദ്ദിച്ചതെന്നാണ് കുട്ടികൾ പറയുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇതേ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയാണ് പുറത്ത് നിന്നും സംഘത്തെ എത്തിച്ച് മർദിച്ചതെന്നാണ് പരാതി.
പ്രതികളെ പിടിക്കാനോ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനോ മാവൂർ പൊലീസ് തയ്യാറായില്ലെന്നും പരാതി. സംഭവം നടന്നത് കോമ്പൗണ്ടിന് പുറത്തായതിനാൽ ഇടപെടാനാവില്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. കമ്മീഷ്ണർക്ക് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം മെഡിക്കൽ കോളേജ് എസിപിക്ക് കൈമാറി.
Last Updated Jul 14, 2024, 7:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]