

First Published Jul 14, 2024, 7:01 PM IST
കൊച്ചി: സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ സിനിമയുടെ റിലീസ് തിയതി മാറിയതായി അണിയറപ്രവർത്തകർ അറിയിച്ചു.
ഓഗസ്റ്റ് രണ്ടിന് നിശ്ചയിച്ച റിലീസ് തിയതി ‘താങ്ക്സ് കാർഡ് എഴുതി തീരാനുള്ള താമസം കാരണം റിലീസ് ഓഗസ്റ് 15ലേക്ക് മാറ്റി !!’ എന്ന അടിക്കുറിപ്പോടെയാണ് വാഴയുടെ അണിയറ പ്രവർത്തകർ പുതിയ തിയതി പുറത്തു വിട്ടത്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നീരജ് മാധവ് ചിത്രം ‘ഗൗതമന്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’. ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് താരങ്ങൾ.
ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണൻ മോഹൻ, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാൽ, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ്, സവിൻ സ, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, സൗണ്ട് മിക്സിംങ്: വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ: കലൈ കിങ്സൺ, ഡിഐ: ജോയ്നർ തോമസ്, സ്റ്റിൽസ്: അമൽ ജെയിംസ്, പിആർഒ: എ എസ് ദിനേശ്, ഓൺലൈൻ മാർക്കറ്റിംഗ്: ടെൻ ജി മീഡിയ, ടൈറ്റിൽ ഡിസൈൻ: സാർക്കാസനം, ഡിസൈൻ: യെല്ലോ ടൂത്ത്സ്.
Last Updated Jul 14, 2024, 7:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]