
കുടുംബവഴക്കിനിടെ ഭാര്യയ്ക്ക് നേരെ എയർ ഗൺ കൊണ്ട് വെടിയുതിർത്തു; ഭർത്താവ് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ മംഗലംഡാമിന് സമീപം കുടുംബവഴക്കിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയ്ക്കു നേരെ ഉപയോഗിച്ച് വെടിയുതിർത്തു. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് ഭാര്യ മേരിയെ (52) വെടിവച്ചത്.
കാൽമുട്ടിനു പരുക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു.