
‘വാൻ ഹയി’ ദൂരത്തേക്ക് വലിച്ചുനീക്കി; ഒരു വടം കൂടി ബന്ധിപ്പിക്കാൻ ശ്രമം, ഡെക്കിനടിയിൽ ഇപ്പോഴും തീ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കണ്ണൂർ അഴീക്കൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ വച്ചു തീപിടിച്ചു കൊച്ചി തീരത്തേക്ക് ഒഴുകുകയായിരുന്ന സിംഗപ്പൂർ ചരക്കു കപ്പൽ ‘’ 58 നോട്ടിക്കൽ മൈൽ ദൂരത്തേക്ക് വലിച്ചുനീക്കി. കാലാവസ്ഥ പ്രതികൂലമായിത്തന്നെ തുടരുന്ന സാഹചര്യത്തിൽ മെല്ലെയാണു വലിച്ചു നീക്കൽ നടക്കുന്നത്. അതിനിടെ, കപ്പലിലെ ഇന്ധനശേഖരം എവിടെയെന്നു നിർണയിക്കാൻ രക്ഷാസംഘത്തിനായി. കപ്പലിൽ നിലവിൽ ബന്ധിപ്പിച്ചിരിക്കുന്ന ഒരു വടത്തിനു പുറമെ മറ്റൊന്നു കൂടി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കാര്ഗോ 3നും 5നുമിടയ്ക്ക് നാല് ഹെവി ഫ്യൂവൽ ടാങ്കുകളും കാർഗോ ആറിനും എഞ്ചിൻ റൂമിനും സമീപം 2 മറൈൻ ഡീസൽ ഓയിൽ ടാങ്കുകളുമുണ്ടെന്നാണു ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. കപ്പലിന്റെ ഡെക്കിനടിയിൽ ഇപ്പോഴും തീയുണ്ട്. അത് അണയ്ക്കാനും കപ്പലിന്റെ മറ്റു ഭാഗങ്ങൾ തണുപ്പിക്കാനുമുള്ള ശ്രമങ്ങളും നടന്നു വരികയാണ്. ഇപ്പോൾ കപ്പലിനെ ഓഫ്ഷോർ വാരിയർ എന്ന ടഗുമായി ഇരുമ്പുവടം ഉപയോഗിച്ചു ബന്ധിപ്പിച്ചാണ് വലിച്ചു നീക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ നിന്നു കപ്പലിന്റെ ഡെക്കിലിറങ്ങുകയും ഇരുമ്പുവടം ബന്ധിപ്പിച്ച് വലിച്ചു നീക്കൽ നടത്തുകയും ചെയ്തിരുന്നു.
ഇന്നലെ രക്ഷാപ്രവർത്തകർ വീണ്ടും കപ്പലിൽ ഇറങ്ങി മറ്റൊരു വടം കൂടി ബന്ധിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇതിനായുള്ള ശ്രമങ്ങൾ ഇന്നും തുടരും. കഴിഞ്ഞ ദിവസം കൊച്ചി തീരത്തിന്റെ 22 നോട്ടിക്കൽ അകലെ വരെ ഒഴുകി വന്ന കപ്പലാണ് പിന്നീട് 47 നോട്ടിക്കൽ മൈൽ ദൂരേക്കും രാത്രി 11 മണിയോടെ 57 നോട്ടിക്കൽ മൈൽ ദൂരേക്കും വലിച്ചു നീക്കിയത്. ഇന്നു രാവിലെ വിവരം ലഭിക്കുമ്പോൾ 58 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. എന്നാൽ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ വലിച്ചു നീക്കുന്നത് മെല്ലെയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.