

ശബരിമല ഡ്യൂട്ടിക്ക് പോയ എഎസ്ഐയെ ട്രെയിനില്‍ നിന്ന് കാണാതായെന്ന് പരാതി; കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരില്‍ നിന്നും ശബരിമലയില്‍ ഡ്യൂട്ടിക്ക് പുറപ്പെട്ട ആംഡ് പൊലിസ് വിഭാഗം എഎസ്ഐയെ ട്രെയിനില്‍ നിന്ന് കാണാതായെന്ന് പരാതി.
മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ എഎസ്ഐ എസ്.ഹസീം(40)നെയാണ് കാണാതായത്. കെ.എ.പി ജി കമ്പനിയിലെ എഎസ്ഐ ആയിരുന്ന ഹസീം 13 ന് രാത്രി ഒൻപതു മണിക്ക്ശബരിമലയില് ഡ്യൂട്ടിക്ക് ചേരാൻ കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയതായിരുന്നു.
എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍. ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തിയിട്ടില്ലെന്ന് മനസിലാവുകയായിരുന്നു. ഇതേ തുടർന്ന് ജി.കമ്പനി ഓഫീസർ കമാൻഡന്റ് എ.രാജീവന്റെ പരാതിയിലാണ് തളിപ്പറമ്ബ്മ്പ് പൊലിസ് കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]