
ശ്വാസകോശത്തിലെ കോശങ്ങൾ അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശ അർബുദം. പുകവലി, പുകയിലയുമായുള്ള സമ്പര്‍ക്കം, വായു മലിനീകരണം, തുടങ്ങിയവയൊക്കെ ശ്വാസകോശ അര്‍ബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്. ലങ് ക്യാൻസറിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വിട്ടുമാറാത്ത ചുമയും ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും ലങ് ക്യാന്‍സറിന്റെ ലക്ഷണമാകാം.
ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പും സൂചനയാണ്.
നെഞ്ചുവേദനയും ചിലപ്പോള്‍ ലങ് ക്യാന്‍സറിന്റെ ലക്ഷണമാകാം.
ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ശ്വാസകോശ അര്‍ബുദത്തിന്റെ സൂചനയാകാം.
എല്ലുകളിലും പേശികളിലും അസ്ഥികളിലെയും വേദന വരുന്നതും സൂചനയാകാം.
അകാരണമായി ശരീരഭാരം കുറയുന്നതും ലങ് ക്യാന്‍സറിന്റെ സൂചനയാകാം.
ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമായും ക്ഷീണം വരാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]