
‘ലേശം ഭാവന കലർത്തി പറഞ്ഞതാണ്; കള്ളവോട്ട് ചെയ്തിട്ടുമില്ല, ബാലറ്റ് തുറന്ന് നോക്കിയിട്ടുമില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല∙ താൻ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും മുൻ മന്ത്രിയും നേതാവുമായ . കടക്കരപ്പള്ളിയിൽ സിപിഐ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴയ കാല പാർട്ടി പ്രവർത്തകരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി.സുധാകരൻ.
‘‘ഞാൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചിട്ടില്ല. എൻജിഒ സമ്മേളനത്തിന്റെ ഭാഗമായി വേദിയിലെത്തിയപ്പോൾ സംഘടനയുടെ ഭാഗമായി വോട്ടു ലഭിക്കുന്നില്ലെന്ന കാര്യം ഒരു നേതാവ് സുചിപ്പിച്ചപ്പോൾ മുന്നറിയിപ്പ് എന്ന രീതിയിൽ പറഞ്ഞതാണ്. ലേശം ഭാവന കലർത്തി പറഞ്ഞു. മാധ്യമങ്ങൾ അവർക്ക് ആവശ്യമുള്ള രീതിയിൽ അവതരിപ്പിച്ചു. വിവാദങ്ങൾ പാടില്ല. വാദങ്ങളും വിവാദങ്ങളും ചർച്ച ചെയ്യണം. 20 വർഷമായി എംഎൽഎ ആയിരുന്നപ്പോഴും ആർക്കും വോട്ടിനു വേണ്ടി പണം നൽകിയിട്ടില്ല. അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്’’ – ജി.സുധാകരൻ പറഞ്ഞു.