
‘വെടിനിർത്തൽ ആരാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായിരുന്നു’; ട്രംപിന്റെ ‘താരിഫ് കരാർ’ അവകാശവാദം തള്ളി എസ്.ജയശങ്കർ
ന്യൂഡൽഹി∙ ഇന്ത്യ – പാക്ക് വെടിനിർത്തലിന് ആരാണ് ആഹ്വാനം ചെയ്തതെന്നു വ്യക്തമാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇരുരാജ്യങ്ങൾക്കുമിടയിലെ സമാധാനത്തിന് മധ്യസ്ഥത വഹിച്ചത് യുഎസ് ആണെന്ന ട്രംപിന്റെ അവകാശവാദത്തെച്ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് എസ്.ജയശങ്കറിന്റെ പരാമർശം.
ഉപഗ്രഹ ചിത്രങ്ങളിലൂടെ പാക്കിസ്ഥാന് എത്ര വലിയ നാശനഷ്ടം ഉണ്ടായെന്നു വ്യക്തമാണെന്നും ജയശങ്കർ പറഞ്ഞു.
‘‘മേയ് 7ന് പിന്മാറാൻ തയ്യാറാകാതിരുന്ന പാക്കിസ്ഥാൻ മേയ് 10ന് പിന്മാറാനും സംസാരിക്കാനും തയ്യാറായി.
വെടിനിർത്തലിന് ആരാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. ഞങ്ങൾ പാക്കിസ്ഥാൻ സൈന്യത്തിനു നേരെ ആക്രമണം നടത്തിയില്ല.
അതിനാൽ പാക്ക് സൈന്യത്തിന് ഇതിൽ ഇടപെടാതിരിക്കാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷേ അവർ നല്ല ഉപദേശം സ്വീകരിക്കാൻ തയ്യാറായില്ല.
ഉപഗ്രഹ ചിത്രങ്ങളിൽനിന്നു നമുക്ക് സംഭവിച്ചത് ചെറിയ നാശനഷ്ടങ്ങൾ മാത്രമാണെന്നും അവർക്ക് സംഭവിച്ചത് എത്ര വലിയ നാശനഷ്ടമാണെന്നും വ്യക്തമായിട്ടുണ്ട്’’ – അദ്ദേഹം പറഞ്ഞു.
വ്യാപാര വാഗ്ദാനത്തിനു പിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ സാധ്യമാക്കിയതെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പരാമർശിക്കാതെയാണ് ജയശങ്കർ സംസാരിച്ചത്. ‘‘ഇന്ത്യയ്ക്കും യുഎസിനുമിടയിൽ വ്യാപാര ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഇത് സങ്കീർണമായ ചർച്ചകളാണ്. എല്ലാം ശരിയാകുന്നതുവരെ ഒരു തീരുമാനവും എടുക്കില്ല.
ഏതൊരു വ്യാപാര കരാറും പരസ്പരം പ്രയോജനകരമാകുന്ന രീതിയിലാകണം. വ്യാപാര കരാറിൽ ഞങ്ങളുടെ പ്രതീക്ഷ അതായിരിക്കും’’ – എസ്.ജയശങ്കർ പറഞ്ഞു.
അതേസമയം, ഇന്ത്യ യുഎസിന് താരിഫ് വിഷയത്തിൽ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. കരാർ പ്രകാരം ഇന്ത്യ യുഎസിന് ഒരു താരിഫും ഈടാക്കില്ലെന്നു സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]