
‘പറയുന്നത് പോലെ മുംബൈ അത്ര സുരക്ഷിതമാണോ?’ എന്ന ചോദ്യത്തോടെ റെഡ്ഡിറ്റില്‍ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. മുംബൈയിൽ ട്രെയിന്‍ യാത്രയ്ക്കിടെ ഫസ്റ്റ് ക്ലാസ് വനിതാ കമ്പാർട്ട്മെന്റില്‍ വച്ച് 19 -കാരിക്ക് നേരെ ലൈംഗിക ചുവയുള്ള സംഭാഷണവും നോട്ടവും.
യുവാവിന്റെ വീഡിയോ യാത്രക്കാരികളില്‍ ഒരാൾ പകർത്തി. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
ഗോർഗോണ്‍ മുതല്‍ വിൽ പാലെ വരെ ഇയാൾ അസഭ്യം തുടർന്നെന്നും യുവതിയുടെ കുറിപ്പില്‍ പറയുന്നു. വീഡിയോയില്‍ യുവാവ് സ്റ്റേഷനില്‍ നിൽക്കുകയും യുവതി ട്രെയിനില്‍ ഇരിക്കുകയുമാണെന്ന് വ്യക്തം. ആരെയോ ഫോണ്‍ ചെയ്യുകയാണെന്ന തരത്തില്‍ സ്റ്റേഷനില്‍ നില്ക്കുന്ന ഇയാൾ ജനലിലൂടെ ഇടയ്ക്കിടെ യുവതിയെ നോക്കുന്നത് വീഡിയോയില്‍ കാണാം.
ട്രെയിന്‍ മുന്നോട്ട് എടുക്കുമ്പോൾ മാത്രമാണ് വീഡിയോയില്‍ നിന്നും ഇയാൾ അപ്രത്യക്ഷനാകുന്നത്. ”വോവ്’ എന്ന് വളരെ അശ്ലീലമായ രീതിയില്‍ കമന്റ് ചെയ്ത് കൊണ്ട് ഒരാൾ ഞങ്ങളെ കടന്ന് പോയി. എന്റെ സുഹൃത്ത് ഭയന്ന് പോയെങ്കിലും അത് കാര്യമായി എടുക്കാതെ അല്പം മാറി നില്ക്കാന് ശ്രമിച്ചു.
ഇതിനിടെ സുഹൃത്ത് ഫോണ്‍ എടുക്കുകയും അയാളെ റെക്കോർഡ് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. അപകടം മണത്ത അയാൾ മുന്നോട്ട് നീങ്ങി.
ഇതിനിടെ ഫോണ്‍ ചെയ്യാനെന്ന ഭാവേന സുഹൃത്ത് ഫോണ്‍ മുഖത്തോട് ചേര്‍ത്തുവച്ചു. ഈ സമയം അയാളുടെ മുഖം ഫോണില്‍ റെക്കോർഡായി.
‘ യുവതി റെഡ്ഡിറ്റില്‍ എഴുതി. ‘അവന് മുഖം എല്ലാവരും ഓർക്കണം.’
Is Mumbai really as safe as it is portrayed to be?
byu/Upset_Presence9125 inindiasocial
തന്റെ സുഹൃത്ത് കോളേജില്‍ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനിയാണെന്നും അവൾക്ക് 19 വയസ് ആയിട്ടേയുള്ളൂവെന്നും എല്ലാ ദിവസം അവൾ ഒറ്റയ്ക്കാണ് കോളേജില്‍ പോയിവരുന്നത്.
ഏറെ സുരക്ഷിതമെന്ന് പറയുന്ന മുംബൈയില്‍ ഇതാണ് അവസ്ഥയെന്നും യുവതി റെഡ്ഡില്‍ എഴുതി. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോൾ അയാൾ ട്രെയിന്‍ കമ്പാര്‍ട്ട്മെന്റില്‍ കയറി ഇരുന്നെങ്കിലോ? മറ്റ് രണ്ട് സ്ത്രീകൾ മാത്രമാണ് ആ സമയം ട്രെയിനില്‍ ഉണ്ടായിരുന്നത്.
മാത്രമല്ല. അടുത്ത സ്റ്റേഷനില്‍ വച്ചും തന്റെ സുഹൃത്ത് അവന് മുഖം കണ്ടെന്നും അവന് അവളുടെ കോളേജ് വരെ പിന്തുടന്നിരുന്നെങ്കിലോയെന്നും യുവതി ചോദിക്കുന്നു. മറ്റ് യാത്രക്കാരാരും അയാളെ ശ്രദ്ധിക്കാന്‍ സാധ്യതയില്ല.
അല്ലെങ്കില്‍ അവഗണിക്കും. പക്ഷേ, മുംബൈയില്‍ നിന്നും ഇത്തരത്തിലൊന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ലെന്നും യുവതി കൂട്ടിചേര്‍ത്തു.
ഒപ്പം തനിക്ക് നിരവധി സുഹൃത്തുക്കള്‍ മുംബൈയിലുണ്ടെന്നും മുംബൈ സുരക്ഷിതമായ ഒരു മെട്രോ സിറ്റിയാണെന്നാണ് താന്‍ കരുതിയതെന്നും യുവതി എഴുതി. അവൾ വിശദമായി ഈ കഥ തന്നോട് പറഞ്ഞെന്നും എന്നാല്‍ അവളോട് എന്ത് മറുപടിയാണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും യുവതി കുറിച്ചു.
യുവതിയുടെ വിശദമായ കുറിപ്പും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. യുവാവിനെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
ഒപ്പം പറയുന്നത് പോലെ മുംബൈ നഗരം അത്ര സുരക്ഷിതമല്ലെന്നും ചിലര്‍ എഴുതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]