
മുംബൈ: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലിനിടെ മെയ് ആറിന് സെലക്ടര്‍മാര്‍ മുംബൈയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ടീം സംബന്ധിച്ച അന്തിന ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് തലേന്നായിരുന്നു അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി മുംബൈയില്‍ കൂടിക്കാഴ്ച നടത്തിയത്.
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരകക്കുള്ള ടീമിനെ ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരനായിരിക്കും നയിക്കുക എന്നാണ് കരുതുന്നത്. അടുത്തമാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ മധ്യനിരയില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന മലയാളി താരം കരുണ്‍ നായര്‍, ഇഷാന് കിഷന്, ധ്രുവ് ജുറെല്‍, ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന തനുഷ് കൊടിയാന്‍, ബാബാ ഇന്ദ്രജിത്ത്, ആകാശ് ദീപ് എന്നിവരും ടീമിലെത്തുമെന്നാണ് കരുതുന്നത്.
ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവെച്ചതിനാല്‍ ഈ മാസം അവസാനം തുടങ്ങാനിരുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സായ് സുദര്ശന് കളിക്കാനാില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫിലെത്തിയാല്‍ കരുണ്‍ നായര്‍ക്കും ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കളിക്കാനാകുമോ എന്ന കാര്യം സംശയമാണ്. രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫിലെത്താതെ പുറത്തായതിനാല്‍ ഇന്ത്യൻ ഓപ്പണറായ യശസ്വി ജയ്സ്വാളിനെ ടീമിലുള്‍പ്പെടുത്താനും സാധ്യതയുണ്ട്.
ഐപിഎല്‍ നീട്ടിവെച്ചതിനാല്‍ താരങ്ങള്‍ക്ക് കളിക്കാനകുമോ എന്ന കാര്യത്തിലെ അവ്യക്തത മൂലമാണ് ടീം പ്രഖ്യാപനം വൈകുന്നത് എന്നാണ് കരുതുന്നത്. അടുത്ത മാസം 20ന് ഇംഗ്ലണ്ടിലെ ലീഡ്സില്‍ തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ഈ മാസം അവസാനം മാത്രമെ പ്രഖ്യാപിക്കാനിടയുള്ളു.
ഇന്ത്യ എ സാധ്യതാ സ്ക്വാഡ്: അഭിമന്യു ഈശ്വരൻ(ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, ധ്രുവ് ജുറെൽ, ഷാർദുൽ താക്കൂർ, തനുഷ് കൊടിയാൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഖലീൽ അഹമ്മദ്, അൻഷുൽ കാംബോജ്, മാനവ് സുത്താർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]