
ദില്ലി: ടെക് ഭീമനായ മെറ്റ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. മെറ്റ എഐയ്ക്കൊപ്പം ഹാൻഡ്സ്-ഫ്രീ അനുഭവം നൽകുന്നതിനാണ് ഈ ഗ്ലാസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വോയ്സ് കമാൻഡുകൾ വഴി ഉപയോക്താക്കൾക്ക് കണ്ണടകളുമായി സംവദിക്കാൻ കഴിയും. മെറ്റ എഐ വഴി നിരവധി ജോലികൾ ചെയ്യാനും കഴിയും. ഈ റേ-ബാൻ മെറ്റ സ്മാർട്ട് ഗ്ലാസുകളെക്കുറിച്ച് വിശദമായി അറിയാം.
റേ-ബാൻ മെറ്റ സ്മാർട്ട് ഗ്ലാസ്- വില
ഈ റേ-ബാൻ മെറ്റ സ്മാർട്ട് ഗ്ലാസുകളുടെ പ്രാരംഭ വില 29,900 രൂപയിൽ തുടങ്ങുന്നു. ടോപ് വേരിയന്റിന് 35,700 രൂപ വരെ വില ഉയരും. സ്കൈലാർ ഷൈനി, മാറ്റ് ബ്ലാക്ക്, ഷൈനി ചാൽക്കി ഗ്രേ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. റേ-ബാനിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് റേ-ബാൻ മെറ്റ സ്മാർട്ട് ഗ്ലാസുകൾ ഓർഡർ ചെയ്യാം. മെയ് 19 മുതൽ ഓൺലൈനായും രാജ്യവ്യാപകമായി ഒപ്റ്റിക്കൽ, സൺഗ്ലാസ് സ്റ്റോറുകൾ വഴിയും മെറ്റ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ ലഭ്യമാകും.
റേ-ബാൻ മെറ്റ സ്മാർട്ട് ഗ്ലാസുകളുടെ സവിശേഷതകൾ
സംഗീതവും പോഡ്കാസ്റ്റുകളും നിയന്ത്രിക്കുക, ഫോട്ടോകളും വീഡിയോകളും പകർത്തുക തുടങ്ങിയ സവിശേഷതകൾ റേ-ബാൻ മെറ്റ സ്മാർട്ട് ഗ്ലാസുകളിൽ ഉൾപ്പെടുന്നു. ഓഡിയോ പ്ലേബാക്കിനായി ബിൽറ്റ്-ഇൻ സ്പീക്കറുകളും കോളുകൾക്കും വോയ്സ് കമാൻഡുകൾക്കുമായി മൈക്രോഫോണുകളും ഈ ഗ്ലാസുകളിലുണ്ട്. മികച്ച ഫോട്ടോ, വീഡിയോ ഗുണനിലവാരത്തിനായി 12 മെഗാപിക്സൽ ക്യാമറയുണ്ട്. ഇത് ഉപയോക്താക്കൾക്ക് വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് എളുപ്പത്തിൽ പങ്കിടാൻ കഴിയും. ഈ ഗ്ലാസുകൾ ക്വാൽകോം സ്നാപ്ഡ്രാഗൺ AR1 Gen1 പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിലെ ഗ്ലാസുകൾ വേഗത്തിലുള്ള പ്രോസസ്സിംഗ് നൽകുന്നു. ബാറ്ററിയെക്കുറിച്ച് പറയുകയാണെങ്കിൽ, 36 മണിക്കൂർ വരെ ദീർഘിപ്പിച്ച ബാറ്ററി ലൈഫ്, ഒരു സ്ലീക്ക് ചാർജിംഗ് കേസ് എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.
എഐ അപ്ഡേറ്റിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് ഉടൻ തന്നെ അവരുടെ ഗ്ലാസുകളിൽ ഹാൻഡ്സ് ഫ്രീ ആയി ഇൻസ്റ്റാഗ്രാമിൽ നിന്ന് ഡിഎംകൾ, ഫോട്ടോകൾ, ഓഡിയോ കോളുകൾ, വീഡിയോ കോളുകൾ എന്നിവ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. ഇത് വാട്സ്ആപ്പ്, മെസഞ്ചർ എന്നിവയിലൂടെയും ഐഫോൺ, ആൻഡ്രോയ്ഡ് ഫോണുകളിലെ മെസേജിംഗ് ആപ്പുകളിലൂടെയും കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും നിങ്ങളെ സഹായിക്കും. ഇതോടൊപ്പം, സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക്, ഷാസം തുടങ്ങിയ മ്യൂസിക് ആപ്പുകളെയും ഇത് പിന്തുണയ്ക്കും. താമസിയാതെ ഉപയോക്താക്കൾക്ക് എവിടെയും സംഗീതം പ്ലേ ചെയ്യാൻ മെറ്റ എഐയോട് ആവശ്യപ്പെടാൻ കഴിയും. ഈ ഗ്ലാസുകൾ IPX4 വാട്ടർപ്രൂഫ് മെറ്റീരിയിൽ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇതിന് മികച്ച ടച്ച്പാഡ് ഉണ്ട്. ഇത് ലൈവ് കമന്റുകൾ ഉപയോഗിച്ച് ഫേസ്ബുക്കിലേക്കോ ഇൻസ്റ്റാഗ്രാമിലേക്കോ ലൈവ് സ്ട്രീമിംഗ് അനുവദിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]