
കാസർകോട്: കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടി പീഡനത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. സംഭവത്തിലെ പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മൽ കവർന്നതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ എടുത്ത്കൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛന് പശുവിനെ കറക്കാന്‍ പോയ സമയത്താണ് തട്ടിക്കൊണ്ട് പോയത്. വീട്ടിലെ മറ്റുള്ളവര്‍ ആ സമയത്ത് ഉറക്കത്തിലായിരുന്നു. മുന്‍ വാതില്‍ തുറന്ന് മുത്തച്ഛന് പുറത്ത് പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയതെന്നാണ് സംശയം.
വീടിന് അഞ്ഞൂറ് മീറ്റർ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ കണ്ണിനും കഴുത്തിലും പരിക്കേറ്റിരുന്നു. മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടി മൊഴി നൽകിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ്.
Last Updated May 15, 2024, 4:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]