
രാജ്യത്തെ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ഇന്ന് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്കും, സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും ഒരു സിം കാർഡ് എടുക്കാൻ പോലും ആധാർ വേണം. എന്തിനും ഏതിനും വേണ്ട ആധാർ കാർഡ് നഷ്ടപ്പെട്ടാലോ? ആധാർ കളഞ്ഞുപോയാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഓൺലൈനായി അപേക്ഷിച്ച് പുതിയ പിവിസി കാർഡിനായി നേടാവുന്നതാണ്. ഓഫ് ലൈനായും ഡ്യുപ്ലിക്കേറ്ര് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. യുഐഡിഎഐ “ഓർഡർ ആധാർ പിവിസി കാർഡ്” എന്ന പേരിൽ ഒരു ഓൺലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്. ഇ ആധാറിന് അപേകഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.
1. ആദ്യം https://myaadhaar.uidai.gov.in/genricPVC സന്ദർശിക്കുക. തുടർന്ന് 12 അക്ക ആധാർ നമ്പറും , ക്യാപ്ച കോഡും നൽകുക.
2. മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക . ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാൻ കഴിയും, വിശദാംശങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക
3. ആവശ്യമായ പേയ്മെന്റ് ട്രൻസ്ഫർ ചെയ്യുക. . ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ നിരവധി പേയ്മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്.പേയ്മെന്റിന് ശേഷം, റസീപ്റ്റ് ഡൗൺലോഡ് ചെയ്യാം.
4. നിങ്ങൾക്ക് എസ്എംഎസ് വഴി സർവീസ്ർ റിക്വസ്റ്റ് നമ്പർ ലഭിക്കും കൂടാതെ യുഐഡിഎഐയുടെ വെബ്സൈറ്റിലെ “ചെക്ക് ആധാർ കാർഡ് സ്റ്റാറ്റസ്” എന്ന ഓപ്ഷൻ വഴി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.
അതേ സമയം പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി 2024 ജൂണ്‍ 15 വരെ നീട്ടിയിട്ടുണ്ട്.
Last Updated May 15, 2024, 7:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]