തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിൽ വിളിച്ചുവരുത്തിയ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ ന്യായീകരിച്ച ഐഎഎസ് അസോസിയേഷന്റെ പ്രസിഡണ്ടിനെതിരെ പ്രതിഷേധം. ബി അശോകിൻറെ ലേഖനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിപിഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിൻറ് കൗൺസിലും ഡോക്ടർമാരും രംഗത്തുണ്ട്.
ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിട്ടും ഒതുങ്ങാതെ കുഴിനഖ ചികിത്സ വിവാദം മുന്നോട്ട് പോവുകയാണ്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ വീട്ടിൽ വരുത്തിയ കളക്ടറുടെ നടപടി ന്യായീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധം. കളക്ടറെ ന്യായീകരിച്ചും ഡോക്ടർമാരെ വിമർശിച്ചും ഐഎഎസ് അസോസിയേഷൻ പ്രസിഡന്റും കൃഷി വകുപ്പ് സെക്രട്ടറിയുമായ ബി.അശോക് പത്രത്തിൽ ലേഖനമെഴുതിയിരുന്നു. ചികിത്സയ്ക്കായി ഡോക്ടറെ വിളിച്ചു വരുത്തിയതിൽ ചട്ടലംഘനമില്ലെന്നായിരുന്നു അശോകിന്റെ വാദം. ചാനൽ ചർച്ചയിൽ കളക്ടറെ വിമർശിച്ച ജോയിന്റ് കൗൺസിൽ നേതാവിനെതിരെയും ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു.
നിയന്ത്രിക്കേണ്ട ജല്പനങ്ങൾ എന്ന പേരിലായിരുന്നു ലേഖനം. ആരോഗ്യസെക്രട്ടറി ഇടപെട്ടതോടെ അനുനയത്തിലായ ഡോക്ടർമാർ ലേഖനത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റിട്ട് പ്രതിഷേധിച്ചു. ആൾ ഇന്ത്യ സിവിൽ സർവീസ് ചട്ടങ്ങൾ ചൂണ്ടിക്കാട്ടി കളക്ടറുടേത് തെറ്റായ നടപടിയെന്നാണ് ഡോക്ടർമാരുടെ വാദം. വീടിന് അടുത്ത് ആശുപത്രിയില്ലെങ്കിലോ, ഗുരുതരാവസ്ഥയിലാണെങ്കിലോ, ദൂരസ്ഥലത്താണെങ്കിലോ മാത്രമേ ഡോക്ടറെ വീട്ടിൽ വിളിച്ചു വരുത്താനാകൂ എന്നാണ് ചട്ടമെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. കളക്ടറുടെ ചട്ടലംഘനത്തോട് പ്രതിഷേധിച്ച ഡോക്ടർക്കെതിരെ നടപടിയുണ്ടായാൽ കടുത്ത നടപടികളിലേക്ക് കെജിഎംഒഎ കടക്കും.
ചാനൽ ചർച്ചയിൽ കളക്ടറെ വിമർശിച്ചതിനാണ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലിന് കഴിഞ്ഞ ദിവസം റവന്യു സെക്രട്ടറി ചാർജ് മെമ്മോ നൽകിയത്. ബി അശോകിൻ്റെ ലേഖനം ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയചന്ദ്രൻ കല്ലിംഗൽ മറുപടി നൽകുകയെന്നാണ് വിവരം.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]