
എന്താണ് ടൈപ്പ് 5 പ്രമേഹം? ലക്ഷണങ്ങൾ എന്തൊക്കെ ?
എന്താണ് ടൈപ്പ് 5 പ്രമേഹം? ലക്ഷണങ്ങൾ എന്തൊക്കെ ?
പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹത്തെ ‘ടൈപ്പ് 5 പ്രമേഹം’ എന്ന പേരില്‍ ഔദ്യോഗികമായി അംഗീകരിച്ചു.
തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) വേൾഡ് ഡയബറ്റിസ് കോൺഗ്രസിലായിരുന്നു പ്രഖ്യാപനം.
പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ഒരു പ്രമേഹമാണിത്. മെലിഞ്ഞവരിലും പോഷകാഹാരക്കുറവുള്ളതുമായ കൗമാരക്കാരെയും യുവാക്കളെയുമാണ് രോഗാവസ്ഥ ബാധിക്കുന്നത്.
ഏഷ്യൻ ഇന്ത്യക്കാരിൽ കാണപ്പെടുന്ന ഈ സവിശേഷമായ പ്രമേഹത്തിന് ഓട്ടോഇമ്മ്യൂൺ അല്ലെങ്കിൽ ജനിതക കാരണങ്ങളുണ്ടെന്നതിന് തെളിവുകളില്ലെന്ന് വിദഗ്ധർ പറയുന്നു.
ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, അമിത ദാഹം, ക്ഷീണം, അപ്രതീക്ഷിത ശരീരഭാരം കുറയൽ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
ആരോഗ്യകരമായ ഭാരം നിലനിർത്തുക, അമിതമായ പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുക തുടങ്ങിയവയിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]