
ചെന്നൈ: ഐപിഎല്ലില്‍ മോശം ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്പിന്നര്‍ ആര് അശ്വിന്. ലക്നൗ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അശ്വിന് എന്തുകൊണ്ട് കളിച്ചില്ലെന്നുള്ളതിനെ കുറിച്ച് സംസാരിക്കുകയാണ് ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി. ഇന്നലെ ലക്നൗവിനെതിരായ മത്സരത്തിന് ശേഷമാണ് അശ്വിന് കളിക്കാത്തതിനെ കുറിച്ച് ധോണി സംസാരിച്ചത്.
അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ… ”ആദ്യത്തെ ആറ് ഓവറുകളില്‍ കൂടുതല്‍ ബൗളര്‍മാരെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയിലുള്ള ചില മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരുന്നത്. പവര്‍ പ്ലേ ഓവറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ടീമില്‍ മാറ്റങ്ങള്‍ വരുത്തിയത്. മുമ്പ് അധികം ടേണ്‍ ഇല്ലാത്ത വിക്കറ്റില്‍ അശ്വിന് പവര്‍പ്ലേയില്‍ രണ്ട് ഓവറുകള്‍ എറിയേണ്ടി വന്നിരുന്നു. അത് അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.” ധോണി വ്യക്തമാക്കി.
ലക്ൗവിനെതിരായ മത്സരത്തെ കുറിച്ചും ധോണി സംസാരിച്ചു. ” ഒരു ബൗളിങ് യൂണിറ്റ് എന്ന നിലയില്‍ ലഖ്നൗവിനെതിരെ ചെന്നൈ മികച്ച പ്രകടനം കാഴ്ചവെച്ചു. അതുപോലെ ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ ചെന്നൈയ്ക്ക് ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും.” ധോണി കൂട്ടിചേര്‍ത്തു.
ലക്നൗവിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 43 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. എന്നാല്‍ 11 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് മത്സരം കയ്യിലൊതുക്കാന്‍ സഹായിച്ചത്. 22 പന്തില്‍ 37 റണ്‍സെടുത്ത രചിന് രവീന്ദ്ര നിര്‍ണായക സംഭാവന നല്കി. നേരത്തെ, 49 പന്തില്‍ 63 റണ്‍സെടുത്ത റിഷഭ് പന്താണ് ടീമിനെ ലക്നൌവിനെ മാന്യമായസ്കോറിലേക്ക് നയിച്ചത്. ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]