
തൃശൂർ പൂരം വെടിക്കെട്ട് നടത്താം; നിയമോപദേശം ലഭിച്ചെന്ന് മന്ത്രി
തൃശൂര്‍∙ തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മാറുന്നു.
വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നല്കി. തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
ഈ അനുമതി പൂരം വെടിക്കെട്ടിനും ബാധകമാണെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായി മന്ത്രി കെ.രാജൻ പറഞ്ഞു.
കേന്ദ്ര ഏജന്‍സിയായ പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും കലക്ടര്‍ വെടിക്കെട്ടിന് അനുമതി നല്‍കുക. അതേസമയം, പുതിയ കേന്ദ്രനിയമം വെടിക്കെട്ടിന് തടസമാണെന്നും കേന്ദ്രം നിയമഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ.രാജനും ആര്.ബിന്ദുവും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]